Back To Top

December 26, 2025

പിറവം ചെറുപുഷ്പ്പം പള്ളിയിൽ പെരുന്നാൾ കൊടി കയറി

 

പിറവം : വിശുദ്ധ കൊച്ചുത്രേസ്യായുടെ നാമധേയത്തിലുള്ള പാലാ രൂപതയിലെ പിറവം ചെറുപുഷ്പം പള്ളി തിരുനാളിന് പാല രൂപത വികാരി ജനറൽ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ കൊടിയേറ്റി . ഇടവക വികാരി റവ. ഫാ. മാത്യു കോരംകുഴക്കൽ, ഡിക്കൻ അനുഗ്രഹ്‌ എസ് മറ്റപ്പള്ളി, കൈകാരൻന്മാരായ ജോർജ് പള്ളിവാതുക്കൽ, ലിജോ കുരിശുംതൊട്ടിയിൽ, ഡോ. ജോസ് പെരിയപ്പുറം, തിരുനാൾ പ്രസുദേന്തി ബെന്നി എൻ. എ. ഞെരിഞ്ഞാൻപിള്ളിൽ എന്നിവർ സംബന്ധിച്ചു.

ഡിസംബർ 27 ശനിയാഴ്ച വൈകിട്ട് 5.30 ന് വിശുദ്ധ കുർബാനയും തുടർന്ന് ഇടവക ദേവാലയത്തിലേക്ക് തിരുനാൾ പ്രദിക്ഷണവും.

28 ഞായർ രാവിലെ 7.00 നും 10.00 മണിക്കും വിശുദ്ധ കുർബാനയും തുടർന്ന് മാർ ജോസഫ് കൊല്ലംപറമ്പിൽ ( സഹായമെത്രാൻ ഷംഷാബാദ് അതിരൂപത) തിരുനാൾ സന്ദേശവും നൽകും . തുടർന്ന് 11.45 ന് പിറവം സെന്റ് ജോസഫ് ജംഗ്ഷൻ ചുറ്റി പ്രദക്ഷിണവും ഉച്ചയ്ക്ക് 1.00 മണിക്ക് റവ. ഫാ. തോമസ് പ്രാലേൽ വികാരി ഹോളി കിംഗ്സ് ഫൊറോന ചർച്ച്, സമാപന ആശിർവാദവും നൽകും.

 

ചിത്രം : പിറവം ചെറുപുഷ്പം പള്ളി തിരുനാളിന് പാല രൂപത വികാരി ജനറൽ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ കൊടിയേറ്റുന്നു.

 

Prev Post

പിറവം നഗരസഭ- ചെയർമാൻ കെ.ആർ. പ്രദീപ്‌കുമാർ , വൈസ് ചെയർ പേഴ്‌സൺ അന്നമ്മ…

Next Post

പിറവത്ത് ക്രിസ്മസ് രാത്രിയിൽ വിവിധയിടങ്ങളിൽ മോഷണം : ഒരാൾ പിടിയിൽ

post-bars