മണീടിൽ ഷിജി ബിജു പ്രസിഡണ്ട്- മോൻസി വർഗീസ് വൈസ് പ്രസിഡണ്ട്
പിറവം : മണീട് ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്സിലെ ഷിജി ബിജുവിനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി ഷിജി ബിജുവും, എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി വി.എസ്. സലീനകുമാരി എന്നിവർ മത്സരിച്ചു . ഷിജി ബിജുവിന് 12 വോട്ടും , സലീനകുമാരിക്ക് 2 വോട്ടും ലഭിച്ചു. തുടർന്ന് വരണാധികാരി സുനിത രാജൻ ഷിജി ബിജുവിന് സത്യ വാചകം ചൊല്ലി കൊടുത്തു സത്യപ്രതിജ്ഞ ചെയ്തു. മണീട് പഞ്ചായത്ത് മൂന്നാം വാർഡിൽ നിന്നാണ് ഷിജി വിജയിച്ചത്. വൈസ് പ്രസിഡറായി മോൻസി വർഗീസിന് പ്രസിഡണ്ട് ഷിജി ബിജു സത്യവാചകം ചൊല്ലി കൊടുത്തു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരമുണ്ടായില്ല . വാർഡ് 12 -ൽ നിന്നാണീ മോൻസി വിജയിച്ചത്. മണീടിലെ 14 വാർഡുകളിൽ യു.ഡി.എഫ്. 12 എണ്ണത്തിൽ വിജയിച്ചിരുന്നു.
ചിത്രം : ഷിജി ബിജു ( പ്രസിഡണ്ട് )
മോൻസി വർഗീസ് ( വൈസ് പ്രസിഡണ്ട് )
