Back To Top

September 30, 2024

പിറവത്ത്‌ വില്ലജ് ഓഫീസറെ നിയമിക്കണം- കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി.                            

By

 

പിറവം : പിറവത്ത് അടിയന്തിരമായ് വില്ലേജ് ഓഫിസറേ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. പിറവത്ത് സ്ഥിരം വില്ലേജ് ഓഫിസർ ഇല്ലാതെയായിട്ട് നാളുകളേറെയായി. പിറവം ടൗണും,മുളക്കുളം വടക്കേക്കരയും, പാഴൂരും, കക്കാടും, കളമ്പൂരുമെല്ലാം ഉൾപ്പെടുന്ന വലിയ ഒരു വില്ലേജാണ് പിറവം. ആയതിനാൽ ഇവിടെ വില്ലേജ് ഓഫിസർ ഇല്ലാത്തതിനാൽ ജനങ്ങൾ വളരെ ദുരിതത്തിലാണ്. ദൈനദിനം ആവശ്യങ്ങൾക്കായ് വില്ലേജ് ഓഫീസിൽ കയറി ഇറങ്ങി ആളുകൾ കാര്യങ്ങൾ നടക്കാതെ വലയുകയാണ്. ഈ സമരം ഒരു സൂചന മാത്രമാണെന്നും ഈ വിഷയത്തിൽ ഉടൻ പരിഹാരം കണ്ടില്ലയെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അതി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി . കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അരുൺ കല്ലറക്കലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ ഡി.സി.സി സെക്രട്ടറി കെ ആർ പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.സി ജോസ് ,ഷാജു ഇലഞ്ഞിമറ്റം, ജെയ്സൺ പുളിക്കൽ, ഏലിയാസ് ഈനാകുളം, തമ്പി പുതുവാക്കുന്നേൽ, വർഗീസ് തച്ചിലുകണ്ടം ,

നഗരസഭ കൗൺസിലർമാർ, ബ്ലോക്ക്‌ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

 

ചിത്രം : പിറവത്ത് അടിയന്തിരമായ് വില്ലേജ് ഓഫിസറേ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ ഡി.സി.സി സെക്രട്ടറി കെ ആർ പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

നഗര ചുമരുകൾക്ക് ചാരുതയേകാൻ പുരുഷനെത്തി

Next Post

വിമുക്തഭട സംഘടനയുടെ കുടുംബസംഗമവും ഓണാഘോഷവും നടത്തി.

post-bars