Back To Top

September 30, 2024

നഗര ചുമരുകൾക്ക് ചാരുതയേകാൻ പുരുഷനെത്തി

By

കൂത്താട്ടുകുളം : നഗര ചുമരുകൾക്ക് ചാരുതയേകാൻ പുരുഷനെത്തി. ഈ പുരുഷന്റെ കൈകളിലൂടെ മനോഹരമാകുന്നത് കൂത്താട്ടുകുളത്തിന്റെ യശസ്സ് ഉയർത്തും ചുമരുകളാണ്.

 

കൂത്താട്ടുകുളംകാരന്റെ മാലിന്യ സംസ്കരണത്തിന് പുതിയ ശീലങ്ങൾ പകരം വിധമുള്ള ചുമരെഴുത്തുമായാണ് ആലുവ അമ്പാട്ടുകാവ് സ്വദേശി പുരുഷൻ കൂത്താട്ടുകുളത്ത് എത്തിയിരിക്കുന്നത്.

 

 

മൂന്ന് ദിവസം മുമ്പ് കൂത്താട്ടുകുളത്ത് എത്തിയ പുരുഷന്റെ കൈകൾ കൊണ്ട് മനോഹരമായ കാടുകയറിക്കിടന്ന് വഴിയോരങ്ങളിലെ പായൽ മുടിയും പോസ്റ്റർ പതിപ്പിച്ചും വൃത്തിഹീനമായി നമ്മുടെ നഗര ഹൃദയത്തിലെ ചുമരുകളാണ്.

 

ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തെ ചുമരും ഫയർ സ്റ്റേഷൻ സമീപത്തെ രണ്ട് ചുമരുകൾ പൂർണ്ണമായും, ചിത്രങ്ങൾ വരച്ചും മാലിന്യമുക്ത നഗരത്തിനായുള്ള സന്ദേശങ്ങൾ എഴുതി ചേർത്തും മനോഹരമാക്കിയിരിക്കുകയാണ്. എംസിഎഫിന് സമീപത്തെ ചുമരുകളിലാണ് ഇപ്പോൾ ചായം പകരുന്നത്.

 

ഏലൂരിൽ നഗരസഭയിലെ ചുമർ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയാണ്

പുരുഷൻ കൂത്താട്ടുകുളത്ത് എത്തിയത്. ഏലൂരിൽ 12 അടിയിൽ അധികം പൊക്കമുള്ള ചുമരുകളിൽ വിസ്മയം തീർത്ത പുരുഷന് കൂത്താട്ടുകുളത്ത് പറ്റിയ ക്യാൻവാസ് ലഭിച്ചില്ല എന്നുള്ള ദുഃഖത്തിലാണ്.

 

 

ഒറ്റ തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഇന്ത്യയിൽ നിയമവിരുദ്ധമാണ്, വീട്ടിലെ അജൈവമാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മ സേന അംഗങ്ങൾക്ക് കൈമാറുക, സഞ്ചി ഒപ്പം കരുതുക, പ്ലാസ്റ്റിക് ഉപേക്ഷിക്കുക, മാലിന്യം ഉറവിടത്തിൽ തന്നെ സൂക്ഷിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് ചുമരെഴുതിലൂടെ കൂത്താട്ടുകുളം നഗരസഭ പൊതുജനങ്ങൾക്കായി എത്തിക്കുന്നത്

 

 

45 വർഷത്തിലേറെയായി ചുമരെഴുത്ത് രംഗത്ത് നിറ സാന്നിധ്യമായ പുരുഷൻ

നഴ്സറി സ്കൂളുകൾക്ക് വേണ്ടിയും രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടിയും

തന്റെ പെയിന്റിംഗ് ബ്രഷുകൾ ചലിപ്പിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളും അടങ്ങിയ കുടുംബത്തെ നോക്കുന്നതും ഈയൊരു ജോലി കൊണ്ട് തന്നെയാണെന്ന് പുരുഷൻ പറഞ്ഞു. അടുത്തമാസം വിവാഹിതനാകുന്ന മകന്റെ വിവാഹ ഒരുക്കങ്ങളിലേക്ക് ഓടിയടുക്കാനുള്ള തിരക്കിലാണ് പുരുഷൻ.

 

ഫോട്ടോ : കൂത്താട്ടുകുളം എംസിഎഫിന്റെ ചുറ്റുമതിലിൽ മാലിന്യമുക്ത സന്ദേശങ്ങൾ വരച്ചു ചേർക്കുന്ന പുരുഷൻ.

Prev Post

കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ബോധവൽക്കരണ പരിപാടികൾ നടന്നു.

Next Post

പിറവത്ത്‌ വില്ലജ് ഓഫീസറെ നിയമിക്കണം- കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി. …

post-bars