Back To Top

September 30, 2024

വിമുക്തഭട സംഘടനയുടെ കുടുംബസംഗമവും ഓണാഘോഷവും നടത്തി.

By

 

 

പിറവം : നാഷണൽ എക്സ് സർവ്വീസ് മെൻ കോർഡിനേഷൻ കമ്മറ്റി ( വിമുക്തഭട സംഘടന) പിറവം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. ഇതോടനുബന്ധിച്ചു നടന്ന യോഗം ക്യാപ്റ്റൻ ജാസൺ പോൾ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് വർഗീസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. യൂണിറ്റിലെ കാർഗിൽ യുദ്ധത്തിൽ പങ്ക് വഹിച്ച അംഗങ്ങളെയും, വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി സണ്ണി ഇടയത്തുപറയിൽ, എം.എൻ . അപ്പുക്കുട്ടൻ, സൂസൻ തങ്കച്ചൻ, രാധകൃഷ്ണൻ തിരുവോണം, ജോസഫ് മലയിൽ തുടങ്ങിയവർ സംസാരിച്ചു.തിരുവാതിര,കോൽകളി,ഓണപ്പാട്ട്,തംബോല, തുടങ്ങിയ കലാപരിപാടികളും, തുടർന്ന് ഓണസദ്യയും നടന്നു.

 

ചിത്രം : നാഷണൽ എക്സ് സർവ്വീസ് മെൻ കോർഡിനേഷൻ കമ്മറ്റി ( വിമുക്തഭട സംഘടന) പിറവം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ കുടുംബ സംഗമവും ക്യാപ്റ്റൻ ജാസൺ പോൾ ഉദ്ഘാടനം ചെയ്യുന്നു.

Prev Post

പിറവത്ത്‌ വില്ലജ് ഓഫീസറെ നിയമിക്കണം- കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി. …

Next Post

കളമ്പൂർ വെള്ളാരംമലയിൽ എം.സി ജേക്കബിൻ്റെ ഭാര്യ ലീലാമ്മ ജേക്കബ് (74) നിര്യാതയായി

post-bars