Back To Top

November 23, 2025

പാമ്പാക്കുടയിൽ എട്ട് വാർഡുകളിൽ ചതുഷ്കോണ മത്സരം

 

 

പിറവം : എൻ.ഡി.എ സ്ഥാനാർത്ഥികൾ കൂടി മത്സര രംഗത്തിറങ്ങിയതോടെ പാമ്പാക്കുട ഗ്രാമ പഞ്ചായത്തിൽ എട്ട് വാർഡുകളിൽ ചതുഷ്കോണ മത്സരം ഉറപ്പായി. പാമ്പാക്കുടയിൽ പ്രാദേശിക മായി രൂപംകൊണ്ട ഐക്യമുന്നണിയാണ് ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പിന്നാലെ ഇടതുമുന്നണിയും യുഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

ബിജെപി നേതൃത്വം നൽകു ന്ന എൻ.ഡി.എ യ്ക്ക് എട്ട് വാർഡുക ളിൽ സ്ഥാനാർഥികളുണ്ട്. അതിനാൽ എട്ട് വാർഡുകളിൽ ചതുഷ്കോണ മത്സരം അരങ്ങേറും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെത്തുടർന്ന് കോൺഗ്രസിനുള്ളിൽ തന്നെ ഉരുണ്ടുകൂടിയ അതൃപ്തി പടർന്നാണ് ഐക്യമുന്നണിയായത്. പാമ്പാക്കുട സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പോടെ അത് മൂർധന്യത്തിലായി. ഇടതുമുന്നണിയുടെയും യുഡിഎഫിൻ്റെയും പാനലുകളെ പിന്തള്ളി മുഴുവൻ സീറ്റുക ളിലും ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഐക്യമുന്നണി പാമ്പാക്കുടയിലെ മൂന്നാം ശക്തിയായത്. പാമ്പാക്കുട പഞ്ചായത്തിൽ വരുന്ന പാമ്പാക്കുട, അഞ്ചൽ പ്പെട്ടി, ഓണക്കൂർ ബ്ലോക്ക് ഡിവിഷനുകളിലും ഐക്യമുന്നണി ജനവിധി തേടുന്നുണ്ട്. എൻഡി എയ്ക്ക് ഓണക്കൂർ ബ്ലോക്ക് ഡിവിഷനിൽ സ്ഥാനാർഥിയുണ്ട്.

 

 

Prev Post

പിറവത്ത് ജോസഫ് ഗ്രൂപ്പ്‌ ഡമ്മി സ്ഥാനാർഥിയുടെ പത്രിക തള്ളി

Next Post

ആം ആദ്‌മി പാർട്ടിക്ക് സ്ഥാനാർഥികൾ

post-bars