ഓർത്തഡോക്സ് ഫെലോഷിപ്പ് ഫോറം ആരംഭിച്ചു
പിറവം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനം നെച്ചൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ച സെന്റ്. ഡൈനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് പ്രവർത്തനോത്ഘാടനം ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് റവ.ഫാ.വി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വികാരി റവ.ഫാജിത്തു മാത്യൂ ഐക്കരക്കുന്നത്ത് അധ്യക്ഷത വഹിച്ചു. ഭദ്രാസന ജനറൽ സെക്രട്ടറി ഷാജു.വി.ചെറിയാൻ ട്രസ്റ്റി,വിനു കുര്യാക്കോസ് , പോൾ.പി. കുര്യൻ, സിമി ജോർജ്, റെജി വി.പോൾ മേരി ബാബു എന്നിവർ പ്രസംഗിച്ചു.
ചിത്രം :നെച്ചൂർ സെന്റ് തോമസ് പള്ളിയിൽ സെന്റ്. ഡൈനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് പ്രവർത്തനോത്ഘാടനം റവ.ഫാ.വി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.
