Back To Top

September 30, 2024

കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ബോധവൽക്കരണ പരിപാടികൾ നടന്നു.

By

കൂത്താട്ടുകുളം : സെപ്റ്റംബർ 29 വേൾഡ് ഹാർട്ട് ഡേ ആചരണത്തോട് അനുബന്ധിച്ച് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ബോധവൽക്കരണ പരിപാടികൾ നടന്നു.

 

ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ചും

മുൻ കരുതലുകളെ കുറിച്ചും ആശുപത്രി അധികൃതർ വിശദീകരിച്ചു.

 

ആശുപത്രിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ്മിൻ നിർവഹിച്ചു. ഡോ. സിസ്റ്റർ അൽഫോൺസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വിദഗ്ധർ ക്ലാസ്സ് നയിച്ചു.

 

ദൈവമാതാ ചാപ്ലിൻ ഫാ. കുര്യാക്കോസ് നരുതുക്കിൽ, ഡോ. വിനോദ് സെബാസ്റ്റ്യൻ, ഡോ. ആർ.അഖിലേഷ്, ഡോ. ബെൻ സേവിയർ, ഡോ. ക്രിസ്റ്റോ സിറിയക് തോമസ്, ഡോ.അനിൽ ജോൺ, ഡോ. ജിജോ പോൾ, ഡോ. സുനിൽ ജോൺ, ഡോ. അശോക് കുര്യൻ, ഡോ.ജാക്യുലിൻ, ഡോ. സിസ്റ്റർ വിമല, ഡോ.പേൾ മേരി വർഗീസ്, ഡോ. കുര്യാക്കോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ദേവമാതാ നേഴ്സിങ് സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും നടന്നു.

 

ഫോട്ടോ : വേൾഡ് ഹാർട്ട് ഡേ ആചരണത്തോടനുബന്ധിച്ച് ആശുപത്രി സ്റ്റാഫിനെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ബോധവൽക്കരണ പരിപാടി നടത്തിയപ്പോൾ.

Prev Post

ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ പിറവം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി.    

Next Post

നഗര ചുമരുകൾക്ക് ചാരുതയേകാൻ പുരുഷനെത്തി

post-bars