കൈപ്പത്തിയിൽ ചൂണ്ട തറഞ്ഞ് കയറിയ റിജോ മാത്യുവിന് രക്ഷകരായി പിറവത്തെ അഗ്നി രക്ഷാസേന.
പിറവം: മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കൈപ്പത്തിയിൽ തെറ്റാലി ചൂണ്ട തറഞ്ഞ് കയറിയ മണീട് സ്വദേശി റിജോ മാത്യുവിന് രക്ഷകരായി പിറവത്തെ അഗ്നി രക്ഷാസേന. ചൂണ്ട തറഞ്ഞ് കയറിയ നിലയിൽ നിലയത്തിൽ എത്തിച്ചേർന്ന റിജോ മാത്യു എന്നയാളുടെ കയ്യിലേക്ക് ആഴ്ന്ന് ഇറങ്ങിയ ഭാഗത്തിന് പിന്നിൽ മുള്ള് (കൂര്) വെച്ച കമ്പിയുടെ ഭാഗം സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി.കോട്ടയം മെഡിക്കൽ കോളേജിലും മറ്റ് വിവിധ സ്വകാര്യ ആശുപത്രികളിലും കൊണ്ടുപോയെങ്കിലും കമ്പിയുടെ പിൻഭാഗം മുറിച്ചു മാറ്റാതെ സർജറി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് അറിയിച്ചതിനെ തുടർന്നാണ് ടിയാൻ നിലയത്തിൽ എത്തിയത്. തുടർന്ന് ടിയാനെ ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
