Back To Top

May 12, 2026

മാമ്മലശ്ശേരി ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടി കയറി

 

 

പിറവം : മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാളിന് വികാരി ഫാ. ഷിബു കുര്യൻ കൊടിയേറ്റി . ഇന്ന് രാവിലെ 7 മണിക്ക് പടിഞ്ഞാറേ കുരിശിങ്കൽ വി. കുർബാന , തുടർന്ന് നേർച്ച സദ്യ . നാളെ വ്യാഴം രാവിലെ 7 മണിക്ക് വി. കുർബാന , വൈകീട്ട് 4 .30 പള്ളി സാധനങ്ങൾ മേബൂട്ടിൽ നിന്നും പള്ളി അകത്തേക്ക് , 6 .30 ഡോ. യൂഹാനോൻ മാർ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പെരുന്നാൾ സന്ധ്യ നമസ്ക്കാരം, 7 .30 വചന ശ്രുശൂഷ , 8 മണിക്ക് പ്രദക്ഷിണം , 9 .30 ആശിർവാദം , നേർച്ച സദ്യ, തുടർന്ന് വർണ്ണ വിസ്മയക്കാഴ്ചകൾ . 15 വെള്ളി രാവിലെ 6 .30 വി. കുർബാന, 8 .30 വി. മൂന്നിന്മേൽ കുർബാന, 10 മണിക്ക് പെരുന്നാൾ സന്ദേശം, 10 .30 മാലാഖ രൂപം എഴുന്നള്ളിക്കൽ , 11 മണിക്ക് പ്രദക്ഷിണം , 12 നേർച്ച സദ്യ , 3 മണിക്ക് കൊടിയിറക്ക്. പെരുന്നാൾ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയയായതായി വികാരി ഫാ. ഷിബു കുര്യൻ , സെക്രട്ടറി അഡ്വ. വർഗീസ്‌കുട്ടി മേച്ചേരിൽ . ഭാരവാഹികളായ ഫീലിപ്പോസ് കപ്യാരാട്ടേൽ , ഫീലിപ്പോസ് പെരിയപ്ലാക്കീൽ ,ഷാജു പി. ചാക്കോ , യോഹന്നാൻ വെട്ടിക്കത്തടത്തിൽ എന്നിവർ അറിയിച്ചു.

 

ചിത്രം : മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാളിന് വികാരി ഫാ. ഷിബു കുര്യൻ കൊടിയേറ്റുന്നു.

 

Prev Post

സ്വാമി ചിന്മയാനന്ദയുടെ ജീവിതം കഥകളി അരങ്ങിൽ

Next Post

വ്യാപാര ഭവൻ ഉത്ഘാടനം .

post-bars