സ്വാമി ചിന്മയാനന്ദയുടെ ജീവിതം കഥകളി അരങ്ങിൽ
പിറവം : ചിന്മയ മിഷൻ 75 വർഷങ്ങൾ പിന്നിടുന്നിന്റെ ഭാഗമായി സ്വാമി ചിന്മയാനന്ദയുടെ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിയ ആട്ടക്കഥ അരങ്ങിലെത്തി. ചിന്മയ മിഷൻ അമൃത് മഹോത്സവിന്റെ ഭാഗമാി ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂറിലെ ലളിതപ്രതിഷ്ഠാനിൽ സഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിന്റെ സമാപന വേദിയിലാണ് ആട്ടക്കഥ അരങ്ങേറിയത്. ചിന്മയ മിഷൻ എഡ്യുക്കേഷണൽ ആന്റ് കൾച്ചറൽ ട്രസ്റ്റ് – ഗ്രേറ്റർ കൊച്ചിന്റെ നേതൃത്വത്തിൽ ആലപ്പുഴ ചിന്മയ വിദ്യാലയയാണ് അവതരിപ്പിക്കുന്നത്. കഥകളി നടനും, ആട്ടക്കഥ രചയിതാവുമായ ആലപ്പുഴ കളർകോട് സ്വദേശി കലാമണ്ഡലം ഗണേശനാണ് അട്ടക്കഥയുടെ രചനയും ഏകോപനവും നിർവഹിച്ചത്. പതിനൊന്ന് രംഗങ്ങളിലായി അവതരിപ്പിച്ച ആട്ടക്കഥയുടെ പേര് ചിന്മയ ചരിതം എന്നാണ്. കലാമണ്ഡലം സജീവ് കുമാറാണ് സംഗീത സംവിധാനം നിർവഹിച്ചത്. ചിന്മയ മിഷൻ കേരളയുടെ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ റസിഡന്റ് ആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി എന്നിവരുടെ പിന്തുണയോടെയായിരുന്നു ചിന്മയ ചരിതം ആട്ടക്കഥ രൂപപ്പെട്ടത്. ചിന്മയ മിഷൻ ആഗോള അധ്യക്ഷൻ സ്വാമി സ്വരൂപാനന്ദ സരസ്വതി, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രസിഡന്റ് സ്വാമി അദ്വയാനന്ദ തുടങ്ങി നിരവധി പ്രമുഖർ അടങ്ങിയ പ്രൗഡസംഭീരമായ സദസിന് മുന്നിലായിരുന്നു ആട്ടക്കഥ അരങ്ങേറിയത്.
ചിത്രം : ചിന്മയ മിഷൻ 75 വർഷങ്ങൾ പിന്നിടുന്നിന്റെ ഭാഗമായി സ്വാമി ചിന്മയാനന്ദയുടെ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിയ ആട്ടക്കഥയായ ചിന്മയ ചരിതം അരങ്ങേറിയപ്പോ
ൾ
