Back To Top

November 8, 2025

വികസന മുന്നേറ്റയാത്ര

 

പിറവം : എൽ.ഡി.എഫ് തിരുമാറാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥ മണ്ണത്തൂർ നാവോളിമറ്റത്ത് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. എം.ആർ പ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ഒ.എൻ വിജയൻ, സനൽ ചന്ദ്രൻ, എം.കെ ശശി, എ.സി ജോൺസൺ എന്നിവർ പ്രസംഗിച്ചു. അനിൽ ചെറിയാൻ ക്യാപ്ടനും, അഡ്വ: സിനു എം ജോർജ് വൈസ് ക്യാപ്ടനും, ജിനു അഗസ്റ്റിൻ മനേജറും ആയിട്ടുള്ള ജാഥയാണ് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്നത്.

 

ചിത്രം : എൽ.ഡി.എഫ് തിരുമാറാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥ മണ്ണത്തൂർ നാവോളിമറ്റത്ത് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ സുഗതൻ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

നിര്യാതനായി

Next Post

മുളക്കുളം സഹകരണ ബാങ്ക് കർഷകർക്ക് വളപ്രയോഗത്തിന് ഡ്രോൺ ലഭ്യമാക്കും

post-bars