മുളക്കുളം സഹകരണ ബാങ്ക് കർഷകർക്ക് വളപ്രയോഗത്തിന് ഡ്രോൺ ലഭ്യമാക്കും
പിറവം: മുളക്കുളം 1097 സർവീസ് സഹകരണബാങ്ക് പാടശേഖരങ്ങളിൽ
വളം-കീടനാശിനി പ്രയോഗത്തിന് ഡ്രോൺ ലഭ്യമാക്കും. സ്പിക്കുമായി ചേർന്നാണ് ബാങ്ക് ഇത് ചെയ്യുന്നത്. കർഷകർ ഡ്രോൺ വാടകയിനത്തിൽ ഏക്കറിന് മുന്നൂറുരൂപ നൽകിയാൽ മതിയാകും. ബാങ്കിന് സമീപത്തെ കളമ്പൂർ പാടശേഖരത്തിൽ ഡ്രോൺ ഉപയോഗം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലിസാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് തോമസ് മല്ലിപ്പുറം അധ്യക്ഷനായി. വാർഡ് കൗൺസിലർ ഷൈനി ഏലിയാസ്, ബാങ്ക് വൈസ് പ്രസിഡൻ്റ് ഡോമി ചിറപ്പുറം ഭരണസമിതി അംഗങ്ങളായ സാബു ജോൺ, ടി.രാജു, കെ.യു ചാക്കോ, പിറവം കൃഷി ഓഫീസർ ശീതൾ ബാബുപോൾ, അമർക്കുളം പാടശേഖരസമിതി സെക്രട്ടറി ജിജോ അബ്രഹാം, ബാങ്ക് സെക്രട്ടറി ബീനാകുരുവിള എന്നിവർ പങ്കെടുത്തു.
ചിത്രം: കളമ്പൂർ പാടത്ത് ഡ്രോൺ ഉപയോഗം നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്യു
ന്നു
