കോളങ്ങയി പള്ളിയിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി
പിറവം : കളമ്പൂർ, കോട്ടപ്പുറം കോളങ്ങയി പള്ളിയിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. തിരുനാളിന് ഒരുക്കമായുള്ള നവനാൾ നൊവേന ഏപ്രിൽ 30-ാം തീയതി ആരംഭിച്ചു . മെയ് 07 ന് ഇടവക ദിനം നടക്കും. മെയ് 8 വെള്ളിയാഴ്ച ബിഷപ്പ് തോമസ് ചക്യാത്ത് പിതാവ് തിരുനാളിൻ്റെ കൊടിയേറ്റ് നടത്തും. തുടർന്ന് പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന വി. ഗബ്രിയേൽ, വി. റാഫായേൽ, വി. മിഖായേൽ എന്നിവരുടെ രൂപങ്ങൾ പ്രതിഷ്ഠ നടത്തും .വിശുദ്ധ കുർബ്ബാനയെത്തുടർന്ന് വാഹന വെഞ്ചിരിപ്പ് നടത്തും
മെയ് 09 ശനിയാഴ്ച രാവിലെ ഭവനങ്ങളിലേക്ക് വിശുദ്ധൻ്റെ വാൾ എഴുന്നള്ളിക്കും വൈകിട്ട് രൂപം എഴുന്നള്ളിച്ചു വയ്ക്കൽ തുടർന്ന് മിഖായേൽ നാമധാരികളുടെ സംഗമം. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന ,പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർ വാദം. പ്രധാന തിരുനാൾ ദിനമായ മെയ് 10 ഞായർ രാവിലെ 9.30ന് ആലോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, വൈകിട്ട 07 മണിക്ക് ഐഡിയ സ്റാർ സിംഗർ താരങ്ങൾ നയിക്കുന്ന കൊച്ചിൻ കാർണിവൽ ൻ്റെ ഗാനമോള. മെയ് 1I തിങ്കൾ വെകിട്ട് 06 ന് മരിച്ചവരുടെ ഓർമ്മ ദിനം
തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി റവ. ഫാ. ജോൺ തൈപ്പറമ്പിൽ ,സാമ്പു പള്ളിക്കുടിയിൽ, ജോസുകുട്ടി പാണ്ട്യാലിൽ, ജോബി മഞ്ഞാടിക്കൽ, ഷിൻസ് തൊടുവയിൽ എന്നിവർ അറിയിച്ചു.
