ബാസ്ക്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം
പിറവം : ഇലഞ്ഞി,സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ പുതിയതായി നിർമ്മിച്ച ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി ഷിബു നിർവഹിച്ചു. ചടങ്ങിൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ജോജു ജോസഫ് , ഡോ .സെൽവി സേവ്യർ , ജാസ്മിൻ ജേക്കബ്, മാർട്ടിൻ ജോൺ എന്നിവർ പ്രസംഗിച്ചു. ഇന്റർനാഷണൽ ബാസ്ക്കറ്റ്ബോൾ കോർട്ടിന് സമീപം കൂടുതൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനാണ് പുതിയ കോർട്ട് നിർമ്മിച്ചതെന്ന് മാനേജിംഗ് ട്രസ്റ്റി ബേബി വർക്കി അറിയിച്ചു.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ പുതിയതായി നിർമ്മിച്ച ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി ഷിബു നിർവഹിക്കുന്നു.
