കലാനിലയം രതീഷിന് സുവർണ്ണ മുദ്ര സമർപ്പിച്ചു.
പിറവം : കാൽനൂറ്റാണ്ടുകാലത്തെ കലാസപര്യക്ക് ആദരമർപ്പിച്ച് കലാനിലയം രതീഷിന് ജന്മനാടിന്റെ ആദരവ്. രാമമംഗലം ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ സുവർണ്ണ മുദ്ര നൽകി രതീഷിനെ ആദരിച്ചു. കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി അനുമോദന സമ്മേളനം ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.വി സ്റ്റീഫൻ്റെ അധ്യക്ഷനായി .കലാമണ്ഡലം ഉണ്ണികൃഷ്ണൻ കീർത്തി പത്രം സമർപ്പിച്ചു. അഡ്വ. അനൂപ് ജേക്കബ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജിജോ ഏലിയാസ്, തൃക്കാമ്പുറം ജയദേവൻ, ജയചന്ദ്രൻ ഷഡ്കാലം, രവീന്ദ്രൻ പി.എ സ്, പാലക്കാട് ശശി, മധു കണിശ്ശാമറ്റം, സിന്ധു പീറ്റർ, ശ്രീക്കുട്ടൻ.വി.കെ, പ്രസാദ് രാമമംഗലം തുടങ്ങിയവർ പ്രസംഗിച്ചു. പറഞ്ഞു. തുടർന്ന് ‘ദുരോധനവധം ‘ കഥകളി അരങ്ങേറി. രാവിലെ ഗുരുവന്ദനതോടെ സമാദരണ സുവർണ്ണ മുദ്ര സമർപ്പണ പരിപാടികൾക്ക് തുടക്കമായി.തുടർന്ന് കേളി, സോപാന സംഗീതം, പുറപ്പാട് മേളപദം, പരിഷ വാദ്യം, സംഗീത സമന്വയം എന്നിവയും നടന്നു.
