പ്രവേശനോത്സവം വർണ്ണാഭമാക്കി ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ .
പിറവം : പുതിയ അധ്യയന വർഷത്തിൽ വർണ്ണാഭമാക്കി നടത്തിയ
ഇലഞ്ഞി സെന്റ് ഫിലോമിനസിലെപ്രവേശനോത്സവവും, ലോറൽസ് ഡേയും ഫാ.കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഉദ്‌ഘാടനം ചെയ്തു.
ചടങ്ങിൽ വിവിധ വിഷയങ്ങളിൽ നൂറിൽ നൂറ് നേടിയവരെയും സ്കൂൾ ടോപ്പേഴ്സിനെയും ഫുൾ എ-വൺ നേടിയവരെയും ആദരിച്ചു. ഇതിന് സഹായിച്ച അധ്യാപകരെയും സമ്മാനങ്ങൾ നൽകി ആദരിച്ചു.
ചടങ്ങിൽ ഫാ. ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ജോജു ജോസഫ്, മാജി സന്തോഷ് , സാലി കെ മത്തായി, ജാസ്മിൻ ജേക്കബ് , മാത്യു പീറ്റർ എന്നിവർ പ്രസംഗിച്ചു. വിവിധ സ്കൂളുകളിൽ നിന്നും പുതിയതായി അഡ്മിഷൻ എടുത്തവരെ പരിചയപ്പെടുത്തി.
