പിറവത്തെ പോത്തും ,പിടിയും പന്തയം – സംഘർഷത്തിന് സാധ്യതയെന്ന് റിപ്പോർട്ട്.
പിറവം : കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ വിജയവും , എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പരാജയവും പ്രഖാപിച്ചു ജനകീയ കൂട്ടായ്മ്മ നടത്തുന്നു പോത്തും പിടിയും പരിപാടിയിൽ സംഘർഷത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. കേരള കോൺഗ്രസ് എം പാർട്ടിക്കാരനും പിറവം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജിൽസ് പെരിയപ്പുറമാണ് കേരള കോൺഗ്രസ് (M)ന്റെ തന്നെ സ്ഥാനാർത്ഥിയുടെ തോൽവി ആഘോഷിക്കാൻ തയ്യാറെടുക്കുന്നത് . ഇതിൽ കേരള കോൺഗ്രസ്സ് എം വിഭാഗം പ്രവർത്തകർക്ക് വലിയ അമർഷം ഉടലെടുത്തിട്ടുണ്ട് . പിറവം ബസ്സ്റ്റാൻഡിന് സമീപം തയ്യാറാക്കുന്ന പന്തലിൽ 2000 പേർക്ക് സദ്യ വിളമ്പാനാണ് പദ്ധതി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ വിവാദങ്ങൾ ഉണ്ടാകുന്നുണ്ട്. ജനകീയ കൂട്ടായ്മ്മയിൽ യു.ഡി.എഫ്. അംഗങ്ങൾ കൂടിയുള്ളത് കോൺഗ്രസിലും അസ്വസ്ഥത പടർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ നടക്കുന്ന പരിപാടിയിൽ പുറത്ത് നിന്ന് എത്തുന്ന ആരെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ ജനകീയ കൂട്ടായ്മ്മ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടാകരുതെന്ന് പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
