Back To Top

June 3, 2024

കേരള പരവർ സമാജം വാർഷിക സമ്മേളനം നടത്തി. 

 

 

പിറവം : കേരള പരവർ സമാജത്തിൻ്റെ 46 മത് വാർഷിക സമ്മേളനം മണീട് ഡോ. ബി. ആർ അംബേദ്ക്കർ കമ്യൂണിറ്റി ഹാളിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് സജി എം.കെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിനിമാതാരം മനോജ് ഗിന്നസും, മുഖ്യ പ്രഭാഷകനായി . കോട്ടയം ജില്ലാ പട്ടികാതി വികസന ഓഫീസർ സുനിൽ എം.എസ്. പഞ്ചായത്ത്‌ പ്രസിഡന്റ് പോൾ വർഗീസ്, വൈസ്. പ്രസിഡൻ്റ് മോളി തോമസ്, മെമ്പർമാരായ അനീഷ് സി. റ്റി, രഞ്ജി സുരേഷ് സംസ്ഥാന ഭാരവാഹികളായ രവി കെ.എൻ, ഒ.വി പ്രകാശൻ, പി. കെ രാഘവൻ എന്നിവർ സംസാരിച്ചു. സംഘടനയിലെ യുവ സിനിമാതാരം സതീശൻ മുവാറ്റുപുഴ ,മുതിർന്ന സംഘടന ഭാരവാഹികൾ എസ് എസ് എൽ സി, പ്ലസ് ടു വിന് ഉന്നത വിജയം നേടിയ വിദ്യർഥികൾ കലാ കായിക മേഘലകളിൽ വിജയം കൈവരിച്ച പ്രതിഭകൾ തുടങ്ങിയവരെ ആദരിച്ചു . സംസ്ഥാന വൈസ് പ്രസിഡൻ്റ് ജാനകി രാമകൃഷ്ണൻ നന്ദി അറിയിച്ചു

Prev Post

പുതിയ അദ്ധ്യയന വർഷത്തിൽ കുട്ടികളെ വരവേറ്റ്           …

Next Post

പ്രവേശനോത്സവം വർണ്ണാഭമാക്കി ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ .     …

post-bars