Back To Top

May 1, 2026

സ്വര്‍ണവിലയില്‍ വമ്പന്‍ മുന്നേറ്റം.

കൊച്ചി : സ്വര്‍ണവിലയില്‍ വമ്പന്‍ മുന്നേറ്റം. രാവിലെ നേരിയ വര്‍ധനവ് മാത്രമാണ് പ്രകടമായത് എങ്കില്‍ ഉച്ചയ്ക്ക് ശേഷം വലിയ വര്‍ധനവുണ്ടായി.കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞു വരികയായിരുന്നു. ഇന്ന് മുതല്‍ ചിത്രം മാറുകയാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചത് സ്വര്‍ണവില ഉയരാന്‍ ഒരു കാരണമാണ്.ഇറാനെതിരായ നീക്കങ്ങള്‍ അമേരിക്ക തുടരും എന്ന സൂചനയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ഇത് വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ക്രൂഡ് ഓയില്‍ വില ഉയരാന്‍ ഇത് കാരണമായി. ക്രൂഡ് വില ഉയര്‍ന്നതോടെ ഡോളര്‍ മൂല്യം കൂടുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തു. രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി.

 

സ്വര്‍ണവില ഇന്ന് രാവിലെ രേഖപ്പെടുത്തിയത്

 

22 കാരറ്റ് സ്വര്‍ണം പവന്‍ 110480, ഗ്രാം 13810

 

18 കാരറ്റ് സ്വര്‍ണം പവന്‍ 90800, ഗ്രാം 11350

 

14 കാരറ്റ് സ്വര്‍ണം പവന്‍ 70720, ഗ്രാം 8840

 

9 കാരറ്റ് സ്വര്‍ണം പവന്‍ 45600, ഗ്രാം 5700

 

വെള്ളി ഗ്രാം വില 250

 

സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയത്

 

22 കാരറ്റ് സ്വര്‍ണം പവന്‍ 111520, ഗ്രാം 13940

 

18 കാരറ്റ് സ്വര്‍ണം പവന്‍ 91640, ഗ്രാം 11455

 

14 കാരറ്റ് സ്വര്‍ണം പവന്‍ 71360, ഗ്രാം 8920

 

9 കാരറ്റ് സ്വര്‍ണം പവന്‍ 46040, ഗ്രാം 5755

 

വൈകീട്ട് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു

 

22 കാരറ്റ് സ്വര്‍ണം പവന്‍ 112000 , ഗ്രാം 14000

 

18 കാരറ്റ് സ്വര്‍ണം പവന്‍ 92040, ഗ്രാം 11505

 

14 കാരറ്റ് സ്വര്‍ണം പവന്‍ 71680, ഗ്രാം 8960

 

9 കാരറ്റ് സ്വര്‍ണം പവന്‍ 46200, ഗ്രാം 5775.

 

22 കാരറ്റ് സ്വര്‍ണം പവന് രാവിലെ 160 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 1040 രൂപ വര്‍ധിച്ചു. വൈകീട്ട് 480 രൂപയും കൂടി. ഗ്രാമിന് രാവിലെ 20 രൂപയും ഉച്ചയ്ക്ക് ശേഷം 130 രൂപയും വൈകീട്ട് 60 രൂപയും ഉയര്‍ന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജെറോം പവല്‍ മാറുകയാണ്. അദ്ദേഹം ബോര്‍ഡ് അംഗമായി തുടരും. കെവിന്‍ വാര്‍ഷ് ആകും ഇനി പുതിയ ചെയര്‍മാന്‍. ഇദ്ദേഹം പലിശയുടെ കാര്യത്തില്‍ എന്തു തീരുമാനം എടുക്കുന്നു എന്നത് നിര്‍ണായകമാണ്. അതിന് അനുസരിച്ച്‌ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

Prev Post

ഉള്ളേലിക്കുന്നിൽ സാമൂഹിക വിരുദ്ധശല്യം രൂക്ഷം

Next Post

എല്‍പിജി സിലിണ്ടര്‍ ബുക്കിങ് ചട്ടം മേയ് ഒന്നു മുതല്‍ മാറുന്നു.

post-bars