പരിസ്ഥിതി സെമിനാറും വിദ്യാരംഭപഠനോപകരണ വിതരണവും
പിറവം : പിറവം ബെതലഹേം മലങ്കര കത്തോലിക്കാ പള്ളിയിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സെമിനാറും വിദ്യാരംഭംകുറിച്ച വിദ്യാർഥികർക്കു പഠനോപകരണങ്ങളും വിതരണവും നടത്തി . എം സ് എം ഐ.ടി.ഐ ഡയറക്ടർ റവ. ഡോ. ബേബി മഠത്തിക്കുന്നത് സെമിനാർ ഉദ്ഘാടനം ചെയ്തു . വെളിയനാട് സെയിന്റ് പോൾസ് ഹൈസ്കൂൾ ടീച്ചർ ഗ്രിമേഷ്യ എലിസബെത് പരിസ്‌ഥിതി സംരക്ഷിക്കേണ്ട പ്രാധാന്യവും, പരിസ്‌ഥിതി സംബന്ധ കവിതകളും നല്ല ചിന്തകളും കോർത്തിണക്കി ക്ലാസ്സു അവതരിപ്പിച്ചു . നാഥൻ ചേലംപറമ്പത്തു , മാത്യു തുരുത്തേൽ കുമാരി ആലിയ സേറ അരുൺ എന്നിവർ സംബന്ധിച്ചു. തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ചിത്രം : പിറവം ബെതലഹേം മലങ്കര കത്തോലിക്കാ പള്ളിയിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി സെമിനാർ എം സ് എം ഐ.ടി.ഐ ഡയറക്ടർ റവ. ഡോ. ബേബി മഠത്തിക്കുന്നത് ഉദ്ഘാടനം ചെയ്യുന്നു.
