തോട്ടറ പുഞ്ച സംരക്ഷണത്തിൽ നിന്നും പിൻമാറാനുള്ള ജലവിഭവ വകുപ്പ് ഉത്തരവ് പിൻവലിക്കണം
പിറവം : തോട്ടറ പുഞ്ചയുടെ സംരക്ഷണത്തിൽ നിന്നും പിൻമാറാനുള്ള ജലവിഭവ വകുപ്പ് ഉത്തരവ് പിൻവലിക്കണമെന്നും രാസവള ലഭ്യത ഉറപ്പാക്കണമെന്നും, വിലവർദ്ധനവ് പിൻവലിക്കണമെന്നും കേരള
കർഷകസംഘം കൂത്താട്ടുകുളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
മണീട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം അഖിലേന്ത്യ കിസാൻസഭ കേന്ദ്ര കമ്മിറ്റി അംഗം പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് അനിൽ ചെറിയാൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ, ജില്ല ട്രഷറർ കെ വി ഏലിയാസ്, പി ബി രതീഷ്, അജിത സലിം , ,ടി കെ മോഹനൻ,കെ പി സലിം,എ ഡി ഗോപി, ബിജു സൈമൺ,സി കെ പ്രകാശ്, ബീന ബാബുരാജ്, എൻ കെ ജോസ്,അംബിക തങ്കപ്പൻ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഭാരവാഹികളായി
അനിൽ ചെറിയാൻ ( പ്രസിഡൻ്റ്), കെ.ജി രഞ്ജിത്,ബേബി ജോസഫ് (വൈസ് പ്രസിഡൻ്റ്), ടി കെ മോഹനൻ (സെക്രട്ടറി), അംബിക തങ്കപ്പൻ,
എൻ കെ ജോസ് (ജോ. സെക്രട്ടറി), സി കെ പ്രകാശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ചിത്രം : കേരള കർഷകസംഘം കൂത്താട്ടുകുളം ഏരിയ സമ്മേളനം അഖിലേന്ത്യ കിസാൻസഭ കേന്ദ്ര കമ്മിറ്റി അംഗം പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു.
