Back To Top

June 8, 2026

കാക്കൂർ ഗ്രാമീണ വായനശാല ഗ്രാമ വിദ്യാജ്യോതി പുരസ്കാരങ്ങൾ വിതരണം ചെയ്തു

 

പിറവം : കാക്കൂർ ഗ്രാമീണ വായനശാല ഗ്രാമ വിദ്യാജ്യോതി പുരസ്കാര വിതരണവും പഠനോപകരണ വിതരണവും കരിയർ ഗൈയ്ഡൻസ് ക്ലാസും നടത്തി. സമ്മേളന ഉദ്ഘാടനവും പുരസ്‌കാര വിതരണവും മന്ത്രി അനൂപ് ജേക്കബ്ബ് നിർവ്വഹിച്ചു. വായനശാല പ്രസിഡന്റ് അനീഷ് ആച്ചിക്കൽ അധ്യക്ഷനായി. ആരക്കുന്നം ടോക് എച്ച് എഞ്ചിനിയറിങ്ങ് കോളേജ് കമ്പ്യൂട്ടർ വിഭാഗം മേധാവി ഡോ. ശ്രീല ശ്രീധർ കരിയർ ഗെയ്ഡൻസ് ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നെ നെവിൻ ജോർജ്ജ് ,പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ വർഗീസ് എന്നിവർ പഠനോപകരണ വിതരണം നിർവ്വഹിച്ചു. ,ജിജോ കെ. മാണി ,ഏബിൾ കാക്കൂർ ,സിനു കാക്കൂർ, ലിസി രാജൻ,ഹരീഷ് ആർ നമ്പൂതിരിപ്പാട്,വി കെ ശശിധരൻ ,വർഗീസ് മാണി, സുനിൽ കള്ളാട്ടുകുഴി, രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.

 

ചിത്രം -കാക്കൂർ ഗ്രാമീണ വായനശാല ഗ്രാമ വിദ്യാജ്യോതി പുരസ്കാര വിതരണം മന്ത്രി അനൂപ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്നു

.

Prev Post

തോട്ടറ പുഞ്ച സംരക്ഷണത്തിൽ നിന്നും പിൻമാറാനുള്ള ജലവിഭവ വകുപ്പ് ഉത്തരവ് പിൻവലിക്കണം  

Next Post

ഷീ ജിം -ലേക്ക് ജിം ട്രെയിനർ തസ്‌തികയിൽ ഒഴിവ്‌       …

post-bars