പുസ്തക പ്രകാശനം നടത്തി
പിറവം : സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ പിറവം വലിയപള്ളി പാരിഷ് ഹാളിൽ കൂടിയ യോഗത്തിൽ ജേക്കബ് സി മങ്കടിയുടെ കള്ളൻ രാജകുമാരൻ എന്ന ഹാസ്യ നോവൽ ഭക്ഷ്യ വിതരണ വകുപ്പുമന്ത്രി അഡ്വ. അനൂപ് ജേക്കബ് വലിയ പള്ളി വികാരി ഫാ. ഏലിയാസ് ചെറുകാടിന് നൽകി പ്രകാശനം ചെയ്തു.
സംസാരസാഹിതി ജില്ലാ കൺവീനർ അഡ്വ. ബിജു എരൂർ അധ്യക്ഷത വഹിച്ചു . ഫാ. ബിനോയ് വർഗീസ്, ഷാജു ഇലഞ്ഞിമറ്റം, രാമകൃഷ്ണ പണിക്കർ കൈപ്പട്ടൂർ, ജയിംസ് കുറ്റിക്കോട്ടയിൽ, അനു അമൃത,ജോയ് തോമസ്,സജി എം കെ,പിറവം തങ്കം എന്നിവർ പ്രസംഗിച്ചു.
യോഗത്തിന് എഴുത്തുകാരൻ മങ്കിടി നന്ദി അറിയിച്ചു.
ചിത്രം : സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ ജേക്കബ് സി മങ്കടിയുടെ കള്ളൻ രാജകുമാരൻ എന്ന ഹാസ്യ നോവൽ ഭക്ഷ്യ വിതരണ വകുപ്പുമന്ത്രി അഡ്വ.അനൂപ് ജേക്കബ് വലിയ പള്ളി വികാരി ഫാ. ഏലിയാസ് ചെറുകാടിന് നൽകി പ്രകാശനം ചെയ്യുന്നു
