ജില്ലാ പഞ്ചായത്ത് പാമ്പാക്കുട ഡിവിഷൻഎൽ.ഡി.എഫ് സ്ഥാനാർത്ഥി പര്യടനം
പിറവം : ജില്ലാ പഞ്ചായത്ത് പാമ്പാക്കുട ഡിവിഷൻഎൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ടി. ശശി ഇലഞ്ഞി പഞ്ചായത്തിൽ പര്യടനം നടത്തി. ചീപ്പുംപടിയിൽ നിന്നാരംഭിച്ച പര്യടനം കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ. തോമസ് ഉദ്ഘാടന ചെയ്തു ഇലക്ഷൻ കമ്മിറ്റി പ്രസിഡൻ്റ് ജോയി കളത്തിങ്കൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ സുഗതൻ ജില്ലാ എക്സികുട്ടീവ് അഗം കെ.എൻ ഗോപി, മണ്ഡലം സെക്രട്ടറി അഡ്വ ജിൻസൺ വി.പോൾ, കെ. എൻ സദാനന്ദൻ ഡോജിൻ ജോൺ, ഡെന്നീസ് മർക്കോസ്, സൈജുപീറ്റർ പി.എം വാസു എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥികളായ മിലൻ വി.മാത്യൂ, ജിൻസി സജിമോൻ, സിനി ജോയി എന്നിവരും ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥിയോടൊപ്പം പര്യടനം നടത്തി. പര്യടന പരിപാടികളുടെ സമാപനം ഇലഞ്ഞിയിൽ ടൗണിൽ നടന്നു.
ചിത്രം : ജില്ലാ പഞ്ചായത്ത് പാമ്പാക്കുട ഡിവിഷൻഎൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ടി.ശശിയുടെ ഇലത്തി പഞ്ചായത്ത്പര്യടനം കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ. തോമസ് ഉദ്ഘാടനം ചെയ്യുന്നു
