ജില്ലാ പഞ്ചായത്ത് പാമ്പാക്കുട ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി പര്യടനം
പിറവം: ജില്ലാ പഞ്ചായത്ത് പാമ്പാക്കുട ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി കെജി രാധാകൃഷ്ണന് രാമമംഗലം മണ്ഡലത്തിൽ ഊഷ്മള സ്വീകരണം നൽകി . രാവിലെ ഊരമന ശിവലിയിൽ മുൻ എംഎൽഎ വി . ജെ . പൗലോസ് ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡൻറ് ജയ്സൺ ജോസഫ്, സെക്രട്ടറി ആശാ സനില്‍, ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ വില്‍സണ്‍ കെ. ജോണ്‍, യുഡിഎഫ് നേതാക്കളായ ജോണി അരീക്കാട്ടില്‍, പി. സി. ജോസ്, എം എ ജേക്കബ്, ടി.കെ. അലക്സാണ്ടർ, പി.വി. സ്റ്റീഫൻ, ഷീലാസ്, സുധാകരൻ നായർ, ജോസ് കാർത്തുള്ളിൽ
എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളും പര്യടനത്തില്‍ പങ്കെടുത്തു.
ഇലഞ്ഞി പഞ്ചായത്തിലെ പ്രചാരണം വ്യാഴാഴ്ച രാവിലെ 8ന് എപ്പാംകുഴിയിൽ മോൻസ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രമുഖ യുഡിഎഫ് നേതാക്കള്‍ സംസാരിക്കും. ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളും പര്യടനത്തില്‍ പങ്കുചേരും.
ചിത്രം : യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി മുൻ എം എൽ എ വി.ജെ പൗലോസിൻ്റെ നേതൃത്വത്തിൽ ഊരമന ശിവലിയിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
