Back To Top

September 4, 2024

നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം

By

 

 

പിറവം: ദേശീയ നേത്രദാന പക്ഷാചരണത്തിന് ജില്ലയിൽ തുടക്കമായി. പിറവം വലിയപള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം .എൽ.എ. പക്ഷാചരണം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു അധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം നഗരസഭാംഗങ്ങളുടെ നേത്രദാന സമ്മതപത്രങ്ങൾ സമർപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.എസ്. ശിവപ്രസാദ് നേത്രദാന സന്ദേശം നൽകി.

നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ഷൈനി ഏലിയാസ്, ജിൽസ് പെരിയപ്പുറം, അഡ്വ. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, വത്സല വർഗീസ്,

ഡി.എം.ഒ. ഡോ. കെ.കെ. ആശ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. സവിത, നഗരസഭാ കൗൺസിലർമാർ , ആരോഗ്യ മേഖലയിൽ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. പിറവം താലൂക്ക് ആശുപത്രിയിലെ നേത്ര ചികിത്സാവിഭാഗം മെഡിക്കൽ ഓഫീസർ ഡോ. സി.എസ്. സുരേഖ നേത്രദാനത്തെ അധികരിച്ച് ക്ലാസെടുത്തു. നേരത്തേ സ്വകാര്യ ബസ്സ്റ്റാൻഡിൽ മണിമലക്കുന്ന് നേഴ്സിംങ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് നടന്നു. തുടർന്ന്ആരംഭിച്ച നേത്രദാന സന്ദേശറാലി പുത്തൻകുരിശ് ഡി.വൈ. എസ്.പി. വി.ടി. ഷാജൻ ഫ്ലാഗ് ഓഫ് ചെയ്തു.

 

Prev Post

നിരീക്ഷണ ക്യാമറകൾ പുനഃസ്ഥാപിക്കണം – നിവേദനം നൽകി.

Next Post

സെന്റ് ഫിലോമിനാസിൽ സ്ഥാപകദിനാഘോഷം

post-bars