Back To Top

May 7, 2026

ചിന്മയ മിഷൻ വജ്രജൂബിലി ആഘോഷം- അന്താരാഷ്ട്ര സമ്മേളനത്തിന് നാളെ ( മെയ്-8) തുടക്കം

 

 

പിറവം : ചിന്മയ മിഷന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ ചിന്മയ അമൃത് മഹോത്സവിന്റെ ഭാഗമായി ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് നാളെ ( മെയ്-8) തിരിതെളിയും. ചിൻമയ ഇന്റർനാഷണൽ ഫൗണ്ടേഷൻ, ചിൻമയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഷോഡ സൻസ്ഥാൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നത്. ആത്മിയത, വിദ്യാഭ്യാസം, ദേശസ്നേഹം എന്നി മേഖലകളിൽ ചിന്മയ മിഷൻ സ്ഥാപകൻ സ്വാമി ചിന്മയാനന്ദയുടെ സംഭാവനകളെക്കുറിച്ചുള്ള ചർച്ചകൾക്ക് സമ്മേളനം വേദിയാകും. ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂറിലെ ലളിത പ്രതിഷ്ഠാനിൽ പ്രത്യേകം തയ്യാറാക്കുന്ന വേദിയിലായിക്കും സമ്മേളനം.വെള്ളിയാഴ്ച (മെയ്-8) രാവിലെ ഗുരുപാദുക പൂജയോടെ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ചിന്മയ മിഷൻ മുൻ ആഗോള അധ്യക്ഷനും ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല മുൻ ചാൻസിലറുമായ ഗുരുജി സ്വാമി തേജോമയാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. സെൻട്രൽ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ശ്രീനിവാസ വർക്കേഡി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് ചേരുന്ന സമാപന സമ്മേളനം ചിന്മയ മിഷൻ ആഗോള അധ്യക്ഷനും, ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ചാൻസിലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. മനോജ് കുമാർ അറോറ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങുകളിൽ പങ്കെടുക്കും. മെയ്-9ന് (ശനി) രാത്രി ചിന്മയ ചരിതം ആട്ടക്കഥ അരങ്ങേറും.

 

ചിത്രം : ചിന്മയ മിഷൻ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ ചിന്മയ മിഷൻ മുൻ ആഗോള അധ്യക്ഷൻ ഗുരുജി സ്വാമി തേജോമയാനന്ദയ്ക്ക് കൊച്ചി വിമാനത്താവളത്തിൽ നൽകിയ സ്വീകരണം.

 

Prev Post

മുഖ്യമന്ത്രിയാക്കണമെന്ന് നിലപാട് കടുപ്പിച്ച്‌ വി ഡി സതീശൻ

Next Post

പിറവം സെന്റ് ജോസഫ്‌സ് സ്കൂളിൽ സെവ്ൻസ് ഫുട്ബോൾ ടൂർണമെന്റ്

post-bars