Back To Top

May 7, 2026

മുഖ്യമന്ത്രിയാക്കണമെന്ന് നിലപാട് കടുപ്പിച്ച്‌ വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയാക്കണമെന്ന് നിലപാട് കടുപ്പിച്ച്‌ വി ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ വേറൊന്നും വേണ്ടെന്നും മറിച്ചായാല്‍ മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

മന്ത്രി പദവി മാത്രമായി വേണ്ടെന്നും മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ എം എല്‍ എ മാത്രമായി തുടരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

 

വി ഡി സതീശൻ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു. കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച്‌ കെപിസിസി ആസ്ഥാനത്ത് ച‌ർച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വി ഡി സതീശൻ നിലപാട് കടുപ്പിച്ചത്. നിലവില്‍ വി ഡി സതീശനും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരയ്ക്കായി സജീവയമായി രംഗത്തുണ്ട്.

തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഇവർ പോര് തുടങ്ങിയതാണ്. ഫലം വരുന്നതിന് മുന്നേ നേതാക്കളുടെ അനുകൂലികള്‍ ഫ്ളക്സ് യുദ്ധവും തുടങ്ങി. ഇപ്പോഴിതാ വി ഡി സതീശൻ തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

Prev Post

ബാസ്ക്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം

Next Post

ചിന്മയ മിഷൻ വജ്രജൂബിലി ആഘോഷം- അന്താരാഷ്ട്ര സമ്മേളനത്തിന് നാളെ ( മെയ്-8) തുടക്കം

post-bars