Back To Top

June 15, 2026

കേന്ദ്ര സംഗീത നാടക അക്കാദമി യുവ പുരസ്‌കാര ജേതാവ് വിജേഷ് മാരാരെ ആദരിച്ചു

 

പിറവം : കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2024-ലെ യുവ പുരസ്‌കാരത്തിന് അർഹനായ പ്രശസ്ത മുടിയേറ്റ് കലാകാരൻ തിരുമറയൂർ വിജേഷ് മാരാരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. പി. സജീവ് ആദരിച്ചു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മുടിയേറ്റ്, മേളം, കളമെഴുത്ത്, പഞ്ചവാദ്യം തുടങ്ങിയ അനുഷ്ഠാന-ക്ഷേത്രകലാരംഗങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ മുടിയേറ്റ് അവതരിപ്പിച്ചിട്ടുണ്ട്.കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത മുടിയേറ്റ് കലാകാരനുമായ തിരുമറയൂർ വിജയൻ മാരാരുടെ മകനാണ് വിജേഷ് മാരാർ.

കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നിലവിൽ പിതാവിനോടൊപ്പം തിരുമറയൂർ ശ്രീ ഭദ്ര മുടിയേറ്റ് സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്.

തിരുമറയൂർ നമ്പുതുരുത്തേൽ മാരാത്ത് രാധയാണ് മാതാവ്. കല്ലൂർക്കാട് സ്വദേശിനി സ്വാതി വിജേഷ് ആണ് ഭാര്യ. വസുദേവ് കൃഷ്ണൻ ഏക മകനാണ്.ആദരിക്കൽ ചടങ്ങിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി. കെ. പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് മാരായ വി. എസ്. സത്യൻ, എം ആശിഷ്, ജില്ലാ സെക്രട്ടറി സിജു ഗോപാലകൃഷ്ണൻ, അനന്തു സജീവൻ, അരുൺകുമാർ, സവിത സോംകുമാർ, രാജു എത്തളായിൽ, സുരേഷ് എന്നിവർ പങ്കെടുത്തു.

 

ചിത്രം : കേന്ദ്ര സംഗീത നാടക അക്കാദമിയുടെ യുവ പുരസ്‌കാരത്തിന് അർഹനായ മുടിയേറ്റ് കലാകാരൻ തിരുമറയൂർ വിജേഷ് മാരാരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. പി. സജീവ് ആദരിക്കുന്നു.

Prev Post

ഫിഫ വേൾഡ് കപ്പ് ആഘോഷമാക്കുവാൻ സെൻ്റ് ഫിലോമിനാസിലെ കുട്ടികൾ       …

Next Post

പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് പിറവത്ത് തുടക്കം

post-bars