Back To Top

June 15, 2026

ഫിഫ വേൾഡ് കപ്പ് ആഘോഷമാക്കുവാൻ സെൻ്റ് ഫിലോമിനാസിലെ കുട്ടികൾ                        

 

 

പിറവം : ജൂലൈ 19 വരെ നടക്കുന്ന ഫിഫ വേൾഡ് കപ്പ് 23 -ാം എഡിഷൻ ആഘോഷമാക്കുവാൻ സെൻ്റ് ഫിലോമിനാസിലെ ചുണക്കുട്ടികൾ.

പ്രവചന മത്സരം, ഫുട്ബോൾ ക്വിസ്, പിന്തുണയ്ക്കുന്ന ടീമുകളുടെ ജേഴ്സി അണിഞ്ഞുള്ള റാലി, തുടങ്ങിയ മത്സരങ്ങളുമായി ഫുട്ബോൾ കളിക്കളം ഒരുങ്ങുന്നു .പതിനഞ്ചാം തീയതി തിങ്കളാഴ്ച മുതൽ പ്രവചന മത്സരം ആരംഭിക്കും. 5 -ാം ക്ലാസ് മുതലുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ദിവസേനയുള്ള വിജയികൾക്ക് സമ്മാനം നൽകും. 17-ാം തീയതി ബുധനാഴ്ച താൽപര്യമുള്ള എല്ലാ കുട്ടികൾക്കും ഫുട്ബോൾ ജേഴ്സി അണിഞ്ഞ് സ്കൂളിൽ വരാനുള്ള അനുവാദവും നൽകിയിട്ടുണ്ട് .

 

ചിത്രം : കാൽപന്തു കളിയുടെ ആവേശത്തിൽ സെന്റ് ഫിലോമിനസിലെ കുട്ടികൾ സീനിയർ പ്രിൻസിപ്പൽ ഫാ. ഡോക്ടർ ജോൺ എർണ്യാകുളത്തിനൊപ്പം

 

Prev Post

പാമ്പാക്കുട കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അപകടാവസ്ഥയിലുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കും   …

Next Post

കേന്ദ്ര സംഗീത നാടക അക്കാദമി യുവ പുരസ്‌കാര ജേതാവ് വിജേഷ് മാരാരെ ആദരിച്ചു

post-bars