Back To Top

June 15, 2026

പിറവം മുളക്കുളത്ത്‌ നിയന്ത്രണം വിട്ട സ്വകാര്യ ബസ് അപകടത്തിൽ പെട്ടു, ആർക്കും പരിക്കില്ല  

 

പിറവം: നിയന്ത്രണം വിട്ട സ്വകര്യ ബസ് മുളക്കുളത്ത് അപകടത്തിൽപെട്ടു. പിറവത്ത് നിന്നും കോട്ടയം പോവുകയായിരുന്ന ഹോളി ക്യുൻ ബസ്സാണ് തിങ്കളാഴ്ച രാവിലെ 6.45 ഓടെ അപകടത്തിൽപെട്ടത്. ബൈക്ക് യാത്രക്കാരന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ബസ്സ് മുളക്കുളം ബോട്ട് ഹൗസിന് മുന്നിൽ പുത്തേത്ത്‌പടി സജിയുടെ വീടിന് സമീപമുള്ള വൈദുതി പോസ്റ്റും, കിണറിൻ്റെ മതിലും ഇടിച്ചു തകർത്തു . അപകടത്തിൽ ആർക്കും പരിക്കില്ല .

 

ചിത്രം : അപകടത്തിൽ പെട്ട ബസ്സ് .

 

Prev Post

പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് പിറവത്ത് തുടക്കം

Next Post

പിറവം വൈ.എം.സി.എ. വാർഷിക പൊതുയോഗം  

post-bars