Back To Top

June 15, 2026

പിറവം വൈ.എം.സി.എ. വാർഷിക പൊതുയോഗം  

 

പിറവം : പിറവം വൈ.എം.സി.എ. വാർഷികപൊതുയോഗവും,

കുടുംബസംഗമവും, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജെബി മാത്യു കാരിത്തടത്തിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ

ഒറ്റശ്വാസത്തിൽ 74 അടി ആഴത്തിൽ മുങ്ങി ലിംകാ ബുക്ക് ഓഫ് റിക്കോർഡിസിലും ,ഇൻഡ്യൻ റിക്കോർഡ്സിലും ഇടം നേടിയ ജെയിംസ് ഓണശേരിയെയും, മികച്ച കർഷകനുള്ള കർഷകശ്രീ അവാർഡിനർഹനായ കെ.പി ജോയി കുരിയിലിനെയും യോഗത്തിൽ ആദരിച്ചു. എടയ്ക്കാട്ടുവയൽ ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് നൽകിയ കുടകൾ എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡൻ്റ് ജൂലിയ ജെയിംസ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. എറണാകുളം സബ്റീജിയൻ ചെയർമാൻ ഐജു. എ ജേക്കബ്, പോൾ. എം ഫിലിപ്പ്, പ്രൊഫ.ഡോ. ജോബിൻ എബ്രാഹം, വാർഡ് കൗൺസിലർ രമാവിജയൻ , ജോൺ എം ചെറിയാൻ, ഡോ. ബിനു ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജെബി മാത്യുകാരിത്തടത്തിൽ, സെക്രട്ടറി ഡോ.ബിന്നുജോസഫ്, വൈസ് പ്രസിഡന്റ് വി. റ്റി ബെന്നി , ട്രഷറർ ഫിലിപ്പ് ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു.

 

ചിത്രം : പിറവം വൈ.എം.സി.എ. വാർഷികപൊതുയോഗവും,

കുടുംബസംഗമവും, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

പിറവം മുളക്കുളത്ത്‌ നിയന്ത്രണം വിട്ട സ്വകാര്യ ബസ് അപകടത്തിൽ പെട്ടു, ആർക്കും പരിക്കില്ല  

post-bars