Back To Top

June 15, 2026

പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് പിറവത്ത് തുടക്കം

 

പിറവം: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതിക്ക് പിറവത്ത് തുടക്കമായി. പിറവം കെ. എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ആദ്യ സർവീസ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.ആർ. പ്രദീപ്‌കുമാർ അധ്യക്ഷനായി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ആർ.ജയകുമാർ, മുളന്തുരുത്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജയാ സോമൻ, നെവിൻ ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ജെസി രാജു, ജൂലിയ ജെയിംസ്, ഷിജി ബിജു. കെ.ജി. ഷിബു, ഷീലാ ബാബു , വിൽ‌സൺ കെ. ജോൺ, വേണു മുളന്തുരുത്തി , അന്നമ്മ ഡോമി, സുനിൽ ഇടപ്പാലക്കാട്ട്, ഷാജു ഇലഞ്ഞിമറ്റം, ഡോമി ചിറപ്പുറത്ത് അരുൺ കല്ലറയ്ക്കൽ, ജെയ്‌സൺ പുളിക്കൽ, അഡ്വ.ഷിബു തോമസ്, ജിൻസി രാജു. വത്സല വർഗീസ്‌, കൗൺസിലർമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

ചിത്രം : പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതിക്ക് പിറവത്ത് ആദ്യ സർവീസ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

കേന്ദ്ര സംഗീത നാടക അക്കാദമി യുവ പുരസ്‌കാര ജേതാവ് വിജേഷ് മാരാരെ ആദരിച്ചു

Next Post

പിറവം മുളക്കുളത്ത്‌ നിയന്ത്രണം വിട്ട സ്വകാര്യ ബസ് അപകടത്തിൽ പെട്ടു, ആർക്കും പരിക്കില്ല  

post-bars