March 18, 2026
പിറവത്ത് എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷൻ 23 ന്
പിറവം : എൽ.ഡി.എഫ് സ്ഥാനാർഥി സാബു കെ. ജേക്കബിൻ്റെ പിറവം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 23ന് വൈകിട്ട് 4 ന് പിറവം മാം ഓഡിറ്റോറിയത്തിൽ നടക്കും. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.ലോക്കൽ കൺവെൻഷനുകൾ 20, 21,22 തീയതികളിലായി പൂർത്തീകരിക്കും. ബൂത്ത് കൺവെൻഷനുകളും 22 നകം പൂർത്തീകരിക്കും..
