Back To Top

മണികണ്ഠൻ പാലത്തിന്റെ തകർന്ന കൈവരികൾ പുനർനിർമ്മിച്ചു തുടങ്ങി.
December 11, 2023

മണികണ്ഠൻ പാലത്തിന്റെ തകർന്ന കൈവരികൾ പുനർനിർമ്മിച്ചു തുടങ്ങി.

പാലക്കുഴ : പഞ്ചായത്തിലെ മണികണ്ഠൻ പാലത്തിന്റെ തകർന്ന കൈവരികൾ പുനർനിർമ്മിച്ചു തുടങ്ങി. നിരന്തര അപകടങ്ങളെ തുടർന്നാണ് പാലത്തിന്റെ ഇരുവശങ്ങളിലും ഉള്ള കൈവരികൾ തകർന്നത്.   കൂത്താട്ടുകുളം – മൂവാറ്റുപുഴ എംസി റോഡിന് സമാന്തരമായ ബൈപ്പാസ് റോഡ് ആണ് ഇത്. കൂത്താട്ടുകുളം – പണ്ടപ്പിള്ളി – ആരക്കുഴ വഴി മൂവാറ്റുപുഴയ്ക്കുള്ള ഈ റോഡിൽ താരസമ്മേനെ തിരക്ക് കുറവും
ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുന്ന പിണറായി സർക്കാരിനും പോലീസിനും എതിരെ പിറവത്ത്‌ പോലീസ് സ്റ്റേഷൻ മാർച്ചു നടത്തി.
December 11, 2023

ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുന്ന പിണറായി സർക്കാരിനും പോലീസിനും എതിരെ പിറവത്ത്‌ പോലീസ് സ്റ്റേഷൻ

    പിറവം : കോൺഗ്രസ് ജനപ്രതിനിധികളെയും പ്രവർത്തകരെയും ക്രൂരമായി മർദ്ദിച്ചു കൊണ്ടിരിക്കുന്ന സിപിഎം ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുന്ന പിണറായി സർക്കാരിനും പോലീസിനും എതിരായി ഡിസിസി ആഹ്വാനം ചെയ്തിരിക്കുന്ന പോലീസ് സ്റ്റേഷൻ മാർച്ചിന്റെ ഭാഗമായി പിറവം പോലീസ് സ്റ്റേഷൻ മുമ്പിലേക്ക് പിറവം – മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്തനേതൃത്വത്തിൽ മാർച്ച് നടത്തി. പിറവം ഇന്ദിരാഭവനിൽ
വാഹനഗതാഗതം പൂര്‍ണമായി തടസപ്പെടും.
December 11, 2023

വാഹനഗതാഗതം പൂര്‍ണമായി തടസപ്പെടും.

കൂത്താട്ടുകുളം: മാറിക കോഴിപ്പിള്ളി വഴിത്തല റോഡില്‍ കോഴിപ്പിള്ളി കുരിശ് കവല മുതല്‍ കോഴിപ്പിള്ളി കാവ് വരെയുള്ള റോഡില്‍ കലുങ്ക് പുതുക്കിപ്പണിയുന്നതിനുള്ള പ്രവൃത്തി ആരംഭിക്കുന്നതിനാല്‍  ഇതു വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി തടസപ്പെടും. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കോഴിപ്പിള്ളി കാവിന്‍റെ മുന്നിലൂടെയുള്ള റോഡിലൂടെ പോകേണ്ടതാണെന്ന് പിഡബ്ല്യുഡി അസി. എൻജിനീയര്‍ അറിയിച്ചു.
പിറവത്ത് കാനത്തിന്റെ വേര്‍പാടില്‍ അനുശോചനം
December 10, 2023

പിറവത്ത് കാനത്തിന്റെ വേര്‍പാടില്‍ അനുശോചനം

    പിറവം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ വിയോഗത്തിൽ പിറവത്ത് സർവ്വകക്ഷി അനുശോചന യോഗം നടന്നു .സിപിഐ മണ്ഡലം സെക്രട്ടറി ജിൻസൺ വി പോൾ അധ്യക്ഷനായി.അനൂപ് ജേക്കബ്ബ് എംഎൽ എ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എൻ സുഗതൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ പി സലിം, കോൺഗ്രസ്സ്
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു
December 10, 2023

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

പാമ്പാക്കുട: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. ഓണക്കൂർ ചെറുകുന്നംമലയിൽ സി.എൻ അജയകുമാർ (56) ആണ് മരിച്ചത്. ഡിസംബർ 6 ന് രാവിലെ വീട്ടിൽ നിന്നും പിറവത്തേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടയിൽ ഓണക്കൂർ നിരപ്പ് ഭാഗത്ത്‌ വെച്ചാണ് അപകടം സംഭവിച്ചത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ അജയൻ ഓടിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തലയ്ക്ക്
ശബരിമലയില്‍ തിരക്ക് തുടരുന്നു.
December 10, 2023

ശബരിമലയില്‍ തിരക്ക് തുടരുന്നു.

പത്തനംത്തിട്ട : ശബരിമലയില്‍ തിരക്ക് തുടരുന്നു. 14 മണികുര്‍ വരെ ക്യൂ നിന്നാണ് തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയത്.ക്യൂ കോംപ്ലക്സില്‍ സൗകര്യങ്ങളില്ലെന്നാണ് പരാതി: തിരക്ക് നിയന്ത്രിക്കുന്നില്‍ പൊലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ ശീതസമരത്തിലാണ്. തിരുപ്പതി മോഡല്‍ ക്യൂ കോംപ്ലക്സ് ബുദ്ധിമുട്ടാകുന്നുവെന്ന് തീര്‍ത്ഥാടകര്‍ പറയുന്നു. പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോര്‍ഡ് വിലയിരുത്തുന്നു.