Back To Top

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് അന്തരിച്ചു.
December 13, 2023

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് അന്തരിച്ചു.

കൂത്താട്ടുകുളം : അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് അന്തരിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തില്‍ വീട്ടില്‍ പോള്‍ കുര്യന്റെ ഭാര്യ ജെസി പോള്‍ (33) ആണ് അന്തരിച്ചത്.കാന്‍സര്‍ ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്നപ്പോഴായിരുന്നു അന്ത്യം.   കെറി കൗണ്ടിയിലെ ട്രലിയില്‍ ഒരു കെയര്‍ഹോമില്‍ നിന്നും കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ജെസി പോള്‍ വിട പറഞ്ഞത്.
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ടെന്പോ ട്രാവലറും ഇന്നോവ കാറും കൂട്ടിയിടിച്ചു
December 13, 2023

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ടെന്പോ ട്രാവലറും ഇന്നോവ കാറും കൂട്ടിയിടിച്ചു

കൂത്താട്ടുകുളം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ടെന്പോ ട്രാവലറും ഇന്നോവ കാറും കൂട്ടിയിടിച്ചു. യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.എംസി റോഡില്‍ കരിന്പനയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഈറോഡില്‍ നിന്നും ശബരിമലയ്ക്ക് പോവുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ടെന്പോ ട്രാവലറില്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു.   ടെന്പോ ട്രാവലറിലെ 11 തീര്‍ഥാടകരും കാര്‍ ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മാറ്റിവച്ച നവകേരള സദസിന്‍റെ ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. t
December 13, 2023

മാറ്റിവച്ച നവകേരള സദസിന്‍റെ ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി ഒന്ന്, രണ്ട്

പിറവം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിയോഗത്തെ തുടര്‍ന്ന് മാറ്റിവച്ച നവകേരള സദസിന്‍റെ ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും.   ഒന്നിന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലുമായിരിക്കും പര്യടനം.   സമയം: തൃക്കാക്കര- ഉച്ചകഴിഞ്ഞ് മൂന്ന്, പിറവം: വൈകിട്ട് അഞ്ച്. തൃപ്പൂണിത്തുറ:
മെഡിക്കൽ ഓഫീസറുടെ ഒഴിവ്
December 12, 2023

മെഡിക്കൽ ഓഫീസറുടെ ഒഴിവ്

    പിറവം : പിറവം മുൻസിപ്പാലിറ്റിയുടെ ഹെൽത്ത് ആൻഡ് വെൽനസ് സെൻററിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിലേക്കായി 2023 ഡിസംബർ പതിനെട്ടാം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് പിറവം മുൻസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ വച്ച് ഒരു വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. താൽപര്യമുള്ള എം.ബി.ബി.എസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് പിറവം മുൻസിപ്പൽ
യുഡിഎഫ് കുറ്റവിചാരണ സദസ്സ് നാളെ പിറവത്ത് .                                      
December 12, 2023

യുഡിഎഫ് കുറ്റവിചാരണ സദസ്സ് നാളെ പിറവത്ത് .         

    പിറവം : – ഇടതു സർക്കാറിന്റെ ദുർഭരണത്തിനെതിരായും നവകേരള സദസിന്റെ പേരിൽ നടക്കുന്ന ധൂർത്തിനെതിരായും യുഡിഎഫ് നടത്തുന്ന കുറ്റ വിചാരണ സദസ്സ് ഇന്ന് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് പിറവംപള്ളി കവലയിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.അനൂപ് ജേക്കബ് എംഎൽഎ , ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്
നാനോ മൈക്രോ മെഷിനറി എക്സ്പോ    നാനോ- മൈക്രോ- സംരംഭകത്വ യന്ത്രങ്ങളുടെ സൗജന്യ പ്രദർശനം  2024 ജനുവരി 1 -7 വരെ 10 AM -5 PM    അഗ്രോപാർക്ക്
December 12, 2023

നാനോ മൈക്രോ മെഷിനറി എക്സ്പോ   നാനോ- മൈക്രോ- സംരംഭകത്വ യന്ത്രങ്ങളുടെ സൗജന്യ പ്രദർശനം

പിറവം : നാനോ മൈക്രോ ഗാർഹിക സംരംഭങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന ചെറുകിട യന്ത്രങ്ങളുടെ സൗജന്യ പ്രദർശനം പിറവം അഗ്രോപാർക്കിൽ സംഘടിപ്പിക്കുന്നു. കുറഞ്ഞ മുതൽ മുടക്കിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുത്താവുന്ന യന്ത്രങ്ങളാണ് ടി പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അഗ്രി&ഫുഡ് പ്രോസസ്സിംഗ്, പായ്ക്കിങ്, ഫില്ലിംഗ് , ഗ്രൈൻഡിംഗ്, റോസ്റ്റിംഗ്, എക്സ്ട്രാക്ഷൻ , സീലിംഗ്, സ്‌ലൈസിങ്, സ്റ്റീമിംഗ്, കോഡിംഗ്, മിക്സിങ്,