Back To Top

December 10, 2023

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

പാമ്പാക്കുട: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. ഓണക്കൂർ ചെറുകുന്നംമലയിൽ സി.എൻ അജയകുമാർ (56) ആണ് മരിച്ചത്. ഡിസംബർ 6 ന് രാവിലെ വീട്ടിൽ നിന്നും പിറവത്തേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടയിൽ ഓണക്കൂർ നിരപ്പ് ഭാഗത്ത്‌ വെച്ചാണ് അപകടം സംഭവിച്ചത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ അജയൻ ഓടിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അജയനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. പാമ്പാക്കുടയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: മഞ്ജു. മക്കൾ: അഞ്ജലി, അർജുൻ. മരുമകൻ: അനന്ദു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.

Prev Post

വിദേശത്ത് എം.ബി.ബി.എസ് പഠിക്കുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും; എന്‍.എം.സിയുടെ പുതിയ…

Next Post

പിറവത്ത് കാനത്തിന്റെ വേര്‍പാടില്‍ അനുശോചനം

post-bars