Back To Top

കൂത്താട്ടുകുളത്ത് കെ.എസ്.കെ.ടി.യു, പി.കെ.എസ് സംഘടനകള്‍ സംയുക്ത പ്രകടനം നടത്തി.
December 6, 2023

കൂത്താട്ടുകുളത്ത് കെ.എസ്.കെ.ടി.യു, പി.കെ.എസ് സംഘടനകള്‍ സംയുക്ത പ്രകടനം നടത്തി.

കൂത്താട്ടുകുളം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച്‌ കൂത്താട്ടുകുളത്ത് കെ.എസ്.കെ.ടി.യു, പി.കെ.എസ് സംഘടനകള്‍ സംയുക്ത പ്രകടനം നടത്തി. യോഗം സി.എൻ. പ്രഭകുമാര്‍ ഉദ്ഘാടനം ചെയ്തു. ബെന്നി മാത്യു,   അനില്‍ കരുണാകരൻ, എ.വി. മനോജ്, വി.ആര്‍. രാജു, സുമ വിശ്വംഭരൻ   തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന്റെ നാലാം ദിനത്തില്‍ താലപ്പൊലി രഥ ഘോഷയാത്ര നടത്തി
December 4, 2023

പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന്റെ നാലാം ദിനത്തില്‍ താലപ്പൊലി രഥ ഘോഷയാത്ര നടത്തി

കത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം ശാഖയ്ക്ക് കീഴിലെ ഗുരുദേവ ക്ഷേത്രത്തില്‍ പന്ത്രണ്ടാമത് പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന്റെ നാലാം ദിനത്തില്‍ താലപ്പൊലി രഥ ഘോഷയാത്ര നടത്തി.താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരിമേളം, ചെണ്ടമേളം, ആട്ട കാവടി മയൂരനൃത്തം എന്നിവയുടെ അകമ്ബടിയോടെ മംഗലത്തുതാഴം, അരഞ്ഞാണി മാരുതി ആറുകാലി എന്നീ കുടുംബയൂണിറ്റുകളുടെയും കൂത്താട്ടുകുളം യൂണിയന്റെയും സ്വീകരണം ഏറ്റുവാങ്ങി.   കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ്
കൂത്താട്ടുകുളത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പാലക്കുഴയിലെ ഗോഡൗണില്‍ വൻ തീ പിടിത്തം
December 4, 2023

കൂത്താട്ടുകുളത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പാലക്കുഴയിലെ ഗോഡൗണില്‍ വൻ തീ പിടിത്തം

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പാലക്കുഴയിലെ ഗോഡൗണില്‍ വൻ തീ പിടിത്തം.ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. നഷ്ടം കണക്കാക്കപ്പെട്ടിട്ടില്ല. കൂത്താട്ടുകുളം, പിറവം, മൂവാറ്റുപുഴ, തൊടുപുഴ, കല്ലൂര്‍ക്കാട്, പുത്തൻകുരിശ് തുടങ്ങിയ ആറോളം യൂണിറ്റുകളില്‍ നിന്നുള്ള അഗ്‌നിശമന സേന എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു.
എം.സി റോഡിൽ കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം
November 28, 2023

എം.സി റോഡിൽ കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം

കൂത്താട്ടുകുളം : എം.സി റോഡിൽ കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം. കാർ യാത്രക്കാരായ ഏറ്റുമാനൂർ നിരവത്ത് മാത്യു (59), ഭാര്യ ലിസമ്മ (58) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.15 നാണ് അപകടം നടന്നത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് റോഡിന് സമീപത്തെ സ്ഥാപനത്തിലേക്ക് തിരിഞ്ഞു
സ്കൂള്‍ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച കുസാറ്റ് ഫെസ്റ്റില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാര്‍ഥികളേയും തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍
November 26, 2023

സ്കൂള്‍ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച കുസാറ്റ് ഫെസ്റ്റില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച

കൂത്താട്ടുകുളം : സ്കൂള്‍ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച കുസാറ്റ് ഫെസ്റ്റില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാര്‍ഥികളേയും തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍.കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്ബി, വടക്കൻ പറവൂര്‍ സ്വദേശി ആൻ ഡ്രിഫ്റ്റ, താമരശ്ശേരി സ്വദേശി സാറ തോമസ്, ഇതര സംസ്ഥാനത്തു നിന്നു പഠിക്കാനെത്തിയ ജിതേന്ദ്ര ദാമു എന്നിവരാണ് മരിച്ചത്. ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും നാല് പേരുടേയും മരണം
ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികക്കും നേരെ കടന്നല്‍ ആക്രമണം
November 25, 2023

ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികക്കും നേരെ കടന്നല്‍ ആക്രമണം

കൂത്താട്ടുകുളം :  ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികക്കും നേരെ കടന്നല്‍ ആക്രമണം.ഇന്നലെ വൈകുന്നേരം 3.30നാണ് സംഭവം. സ്കൂളിന് സമീപത്തെ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കടന്നലിന്‍റെ ആക്രമണം ഉണ്ടായത്. വിദ്യാര്‍ത്ഥികളുടെ മുഖത്തും കൈകാലുകളിലും കടന്നലിന്‍റെ കുത്ത് ഏറ്റിട്ടുണ്ട്. കൃത്യസമയത്തുള്ള അധ്യാപകരുടെ ഇടപെടല്‍ മൂലം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗ്രൗണ്ടിന്‍റെ ഭാഗത്തുനിന്നും കൂട്ടമായി എത്തിയ