December 13, 2023
അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് അന്തരിച്ചു.
കൂത്താട്ടുകുളം : അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് അന്തരിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തില്‍ വീട്ടില്‍ പോള്‍ കുര്യന്റെ ഭാര്യ ജെസി പോള്‍ (33) ആണ് അന്തരിച്ചത്.കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നപ്പോഴായിരുന്നു അന്ത്യം. കെറി കൗണ്ടിയിലെ ട്രലിയില്‍ ഒരു കെയര്‍ഹോമില്‍ നിന്നും കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ജെസി പോള്‍ വിട പറഞ്ഞത്.
