കൂത്താട്ടുകുളത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പാലക്കുഴയിലെ ഗോഡൗണില്‍ വൻ തീ പിടിത്തം
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പാലക്കുഴയിലെ ഗോഡൗണില്‍ വൻ തീ പിടിത്തം.ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. നഷ്ടം കണക്കാക്കപ്പെട്ടിട്ടില്ല. കൂത്താട്ടുകുളം, പിറവം, മൂവാറ്റുപുഴ, തൊടുപുഴ, കല്ലൂര്‍ക്കാട്, പുത്തൻകുരിശ് തുടങ്ങിയ ആറോളം യൂണിറ്റുകളില്‍ നിന്നുള്ള അഗ്‌നിശമന സേന എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു.
