Back To Top

August 19, 2025

സി. അച്ചുതമേനോൻ അനുസ്മരണം നടത്തി

 

 

പിറവം : മുൻ സംസ്ഥാന മുഖ്യമന്ത്രിയും , സി.പി.ഐ നേതാവും ആയിരുന്ന സി.അച്ചുതമേനോൻ്റെ 34-ാം മത് ചരമവാർഷികദിനം സി.പി.ഐ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് ആചരിച്ചു. എ. ഐ.ടി.യു .സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ ജിൻസൺ ‘വി. പോൾ അദ്ധ്യക്ഷത വഹിച്ചു. അഡ്വ ബിമൽ ചന്ദ്രൻ.സി.എൻ. സദാമണി, നഗരസഭ ചെയർപേഴ്സൺ അഡ്വ ജൂലിസാബു. കെ.സി. തങ്കച്ചൻ, അനന്തു വേണുഗോപാൽ, രാജി പോൾ, അഡ്വ .പി.വൈ. ജോണി എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : മുൻ മുഖ്യമന്ത്രി സി. അച്ചുതമേനോൻ അനുസ്മരണ യോഗം പിറവത്ത് എ. ഐ ടി യു സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി ഉദ്ഘാടനം ചെയ്യുന്നു.

Prev Post

കുട്ടികർഷകരെ ആദരിച്ചു.

Next Post

മണീടിൽ കർഷക ദിനം ആചരിച്ചു    

post-bars