Back To Top

August 18, 2025

കുട്ടികർഷകരെ ആദരിച്ചു.

 

 

പിറവം : ഇലഞ്ഞി, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികർഷകരെ ആദരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച കുട്ടികർഷകനായി ഫെലിക്സ് ദേവസ്യ തോമസ് പാറക്കണ്ടവും യുപി വിഭാഗത്തിൽ വൈഷ്ണവ് അനൂപും തെരഞ്ഞെടുക്കപ്പെട്ടു. അഭിനവ് കെ.ആർ, അഗസ്റ്റ ഷിബി സിറിൽ പോത്താറയിൽ, ജിസ്ന ജിജോ, അക്സ ഷിബി സിറിൽ, ജോവെൽ ഏലിയാസ് ആൻ ജെയ്‌സ് എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി. പ്രിൻസിപ്പൽ ജോജു ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീകാന്ത് എം.ആർ മുഖ്യപ്രഭാഷണം നടത്തി. രശ്മി എം, ബീന വർഗീസ് എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : ഇലഞ്ഞി, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികർഷകരെ സീനിയർ പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ ആദരിക്കുന്നു.

 

Prev Post

പിറവം നഗരസഭയിൽ നൂറോളം കർഷകരെ ആദരിച്ചു

Next Post

സി. അച്ചുതമേനോൻ അനുസ്മരണം നടത്തി

post-bars