Back To Top

June 7, 2026

എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

 

 

പിറവം : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ കളിൽ ഫുൾ എ -പ്ലസ് നേടിയ ഡിവിഷൻ 25, 27 എന്നിവിടങ്ങളിലെ കുട്ടികൾക്ക്

എക്സലൻസ് അവാർഡുകൾ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി വിതരണം ചെയ്തു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ പണിയെടുക്കുന്ന ഡിവിഷനുകളിലെ100 തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ആശാവർക്കർമാർ എന്നിവർക്കും അവാർഡുകളും, ക്യാഷ് പ്രൈസും വിതരണം ചെയ്തു.

ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെയ്‌സൺ പുളിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ പിറവം മലയാളി അസോസിയേഷൻ രക്ഷാധികാരി സാജു നാരേകാട്ട് മുഖ്യ പ്രഭാക്ഷണം നടത്തി.വിദ്യാഭ്യസ സ്റ്റാ ൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ: ഷിബു തോമസ്, കൗൺസിലർമാരായ ഏലിയാമ്മ ജോൺ , വി.ടി പ്രതാപൻ, ജോയി വാക്കാനയിൽ, എം.കെ ശിവഗിരി, റെജി ചുള്ളിയ്ക്കൽ, പി.എസ് ബിജുമോൻ, ബാബു കൈനിയിൽ, അലക്സ് മണക്കുന്നേൽ, സുന രാജേന്ദ്രൻ ,സാജു കല്ലുമാരി, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, രക്ഷകർത്താക്കൾ നാട്ടുകാർ എന്നിവർ സംബന്ധിച്ചു.

 

ചിത്രം : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ കളിൽ ഫുൾ എ -പ്ലസ് നേടിയ ഡിവിഷൻ കുട്ടികൾക്ക് എക്സലൻസ് അവാർഡുകൾ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി വിതരണം ചെയ്യുന്നു.

 

 

Prev Post

കേന്ദ്ര സർക്കാരിന്റെ കൾച്ചറൽ ടാലൻ്റ് സേർച്ച് സ്കോളർഷിപ്പ്         …

post-bars