അഖില മലങ്കര പ്രാർത്ഥനാ യോഗം നടത്തി
പിറവം : അഖില മലങ്കര പ്രാർത്ഥനാ യോഗം കണ്ടനാട് വെസ്റ്റ് ഭദ്രാസനം
പെരുവ മേഖല സമ്മേളനം പെരുമ്പടവം സെന്റ് ജോർജ് ഇടവകയിൽ വച്ച് ഭദ്രാസന സെക്രട്ടറി റവ.ഫാ ജോസ് തോമസ് ഉദ്ഘാടനം ചെയ്തു.
ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ റോബിൻ മർക്കോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അലുവ യു. സി കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ട്വിൻസി വർഗീസ് മുഖ്യപ്രഭാഷണം നടത്തി, മേഖല സെക്രട്ടറി സാജു ചാക്കപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു, വെരി. റവ.ഫാ. പി.യു കുര്യാക്കോസ്, .ഫാ. കുര്യാക്കോസ് ആൻഡ്രൂസ്,ഫാ. ടി.പി കൂര്യൻ തളിയിച്ചിറ, ഫാ എബിൻ മാത്യു എബ്രഹാം, ഫാ പൗലോസ് ചെമ്മനം,
ഫാ ബേസിൽ,അഖില മലങ്കര പ്രാർത്ഥനായോഗം ഓർഗനൈസിംഗ് സെക്രട്ടറി വർഗിസ് കരിപ്പാടം, കുഞ്ഞുമോൻ തോമസ്, റോയി ജോൺ എന്നിവർ പ്രസംഗിച്ചു.
ചിത്രം : അഖില മലങ്കര പ്രാർത്ഥനാ യോഗം കണ്ടനാട് വെസ്റ്റ് ഭദ്രാസനം
പെരുവ മേഖല സമ്മേളനം ഭദ്രാസന സെക്രട്ടറി റവ.ഫാ ജോസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.
