Back To Top

July 24, 2024

അനുസ്മരണ സമ്മേളനം നടത്തി.

 

 

പിറവം : സി.പി. എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന പി.കെ സുരേന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗവും കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ – പട്ടിക ജാതി ക്ഷേമസമിതി നേതാവുമായിരുന്ന

എം.ജെ. സുനിൽ എന്നിവരുടെ അനുസ്മരണം ആരക്കുന്നത്ത് നടത്തി.

അനുസ്മരണ യോഗം തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി.ബി. ദേവദർശൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി രമേശൻ അദ്ധ്യക്ഷത വഹിച്ചു. തൃപ്പുണിത്തുറ ഏരിയാ സെക്രട്ടറി

പി. വാസുദേവൻ ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.കെ. വേണു പി.എൻ . പുരുഷോത്തമൻ , എൻ ടി കുഞ്ഞുമോൾ , ലിജോ ജോർജ് ,ബ്രാഞ്ച് സെക്രട്ടറി ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു.

Prev Post

നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു.         …

Next Post

ദുരൂഹ സാഹചര്യത്തിൽ കട കത്തിനശിച്ചു

post-bars