Back To Top

July 24, 2024

നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു.                                

 

പിറവം : മുളന്തുരുത്തി നടക്കാവ് ഹൈേവേയിൽ

ഇടയത്ത്മ്യാലി കുരിശിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ചു നിന്നു. അടുത്തുള്ള ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്ത ശേഷം വട്ടം കറങ്ങിയ കാർ എതിർ ദിശയിൽ വന്ന മറ്റൊരു കാറിനെ ഇടിക്കുകയും ചെയ്ത ശേഷമാണ് മതിലിൽ ഇടിച്ചു നിന്നത്.

.പിറവം ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കാറിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. മുളന്തുരുത്തിയിൽ നിന്നും പിറവം ഭാഗത്തേക്ക്‌ കുടുംബവുമായി പോകുകയായിരുന്ന മറ്റൊരു കാറിനെയാണ് ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഗ്ലാസ്‌ തകർന്ന് കുട്ടികൾക്ക് നിസാര പരിക്കേറ്റു. ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ

ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. സ്ഥലത്ത് എത്തിയ

മുളന്തുരുത്തി പോലീസും ഫയർഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ട കാർ റോഡരികിലേക്ക് മാറ്റി.അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

 

Prev Post

നഗരസഭ – മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ രണ്ടാംഘട്ട ശിൽപ്പശാല നടന്നു.

Next Post

അനുസ്മരണ സമ്മേളനം നടത്തി.

post-bars