ദുരൂഹ സാഹചര്യത്തിൽ കട കത്തിനശിച്ചു
പിറവം : പാമ്പാക്കുട,അരീക്കൽ വെള്ളച്ചാട്ടത്തിനു സമീപം ദുരൂഹ സാഹചര്യത്തിൽ കട കത്തിനശിച്ചു. പാമ്പാക്കുട സ്വദേശിനി സുധർമ രാജന്റെ ഉടമസ്‌ഥതയിലുള്ളതാണ് ബേക്കറിയും ഹോട്ടലും ചേർന്ന സ്ഥാപനം. തിങ്കൾ അർധ രാത്രിയോടെയാണു സംഭവം. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും 2 ഷട്ടറുകളുള്ള ബേക്കറി ഏറെക്കുറെ പൂർണമായി അഗ്നിക്കിരയായി. 3 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഭിത്തിയോടുചേർന്നുള്ള ജനൽ തുറന്നു പാചക വാതക സിലിണ്ടർ തുറന്നു വിട്ടതാണ് തീപിടിത്തത്തിനു കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.സ്ഥ്‌ഥാപനത്തിൽ ജോലി ചെയ്തിരുന്ന മണ്ണത്തൂർ സ്വദേശിയെ മദ്യപിച്ചു വന്നതിനാൽ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നതായി ഉടമ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ച് പൈൽസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് , ശാസ്ത്രീയ അന്വേഷണ സംഘം സ്‌ഥലത്ത് തെളിവെടുപ്പ് നടത്തി.
