തദ്ദേശഭരണ തിരഞ്ഞെടുപ്പ് – തയ്യാറെടുപ്പുകൾ ആരംഭിച്ചു അഭിനന്ദൻ സഭ നടത്തി.
പിറവം : ബിജെപി പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിജെപി ലോകസഭാതെര ഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പ്രവർത്തകരെ അഭിനന്ദിച്ചും തദ്ദേശഭരണ തെരഞ്ഞെടുപ്പു പ്രവർത്തന ങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചും അഭിനന്ദൻ സഭ നടത്തി. പിറവം നിയോജകമണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബിജെപി ദേശീയ കൗൺസിൽ അംഗം പി എം വേലായുധൻ അഭിനന്ദൻ സഭ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്.വി എസ്.സത്യൻ,
എം.ആശിഷ്, പി കെ.സജോൾ, എൻ എം.സുരേഷ്, സെന്തിൽ ,
എം.ഐ സാജു , ടി കെ പ്രശാന്ത്. പ്രതീഷ്ഇലഞ്ഞി, ബിജിമോൻ ചേലക്കൽ, അഡ്വ ജീമോൻ എം എ , ശശി മാധവൻ, സാബു ആലക്കൽ, വിനോദ് മഹാദേവൻ തുടങ്ങിയവർ സംസാരിച്ചു.
