Back To Top

July 22, 2024

മൂളക്കുളം പെരുവംമൂഴി റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണം – എ.ഐ.വൈ.എഫ്

 

പിറവം : മൂളക്കുളം -പെരുവംമൂഴി റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണം എന്ന് എ.ഐ.വൈ.എഫ് പിറവം മണ്ഡലം ശില്പശാല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2 വർഷത്തിലധികമായിറോഡിന്റെ നിർമ്മാണം തുടങ്ങിയിട്ട്. നിലവിൽ നിർമാണ പ്രവർത്തങ്ങൾ നിലച്ച അവസ്ഥയിലാണ്.റോഡിലൂടെ പോകുന്ന സാധാരണജനങ്ങൾ വെള്ളക്കെട്ട് മൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.റോഡ് നിർമാണം അടിയന്തിരമായി പൂർത്തിയാക്കേണ്ടതാണ്. ശില്പശാല എ. ഐ. വൈ. എഫ് ജില്ലാ സെക്രട്ടറി സ. കെ ആർ റെനീഷ് ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് ബിജോ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അനന്തു വേണുഗോപാൽ പ്രവർത്തന രേഖ അവതരിപ്പിച്ചു.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ, അഡ്വ. ബിമൽ ചന്ദ്രൻ. സി. എ സതീഷ്, ഷൈൻ പി. എം, ജിഷ്ണു അനിരുദ്ധൻ. അനൂപ് ദാസ്,അഖിൽ പി. ആർ, ബിബിൻ ജോർജ്, എന്നിവർ സംബന്ധിച്ചു.

Prev Post

തദ്ദേശഭരണ തിരഞ്ഞെടുപ്പ് – തയ്യാറെടുപ്പുകൾ ആരംഭിച്ചു     അഭിനന്ദൻ സഭ നടത്തി.   …

Next Post

അന്യ സംസ്ഥാന തൊഴിലാളിക്ക് പട്ടിക്കൂട് വാടകക്ക് നൽകിയ സംഭവം തൊഴിൽ വകുപ്പ് മന്ത്രി…

post-bars